കുമ്മനത്തിന്റെ ഓഫീസ് അഴിമതിയുടെ കേന്ദ്രമെന്ന്!! ബിജെപിയില്‍ ചേരിതിരിഞ്ഞ് പോര്...കേരള യാത്ര മാറ്റി
തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ഗ്രൂപ്പ് തിരിഞ്ഞ് തര്‍ക്കം
തൃശൂര്‍: മെഡിക്കല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ഗ്രൂപ്പു തിരിഞ്ഞ് പോര് മുറുകുന്നു. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരേ കടുത്ത ആരോപണമാണ് മുന്‍ അധ്യക്ഷനായ വി മുരളീധരന്‍ ഉന്നയിച്ചത്. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് മുരളീധരന്‍ കുമ്മനത്തിനെതിരേ ആഞ്ഞടിച്ചത്. പാര്‍ട്ടിയിലെ നിലവിലെ പ്രതിസന്ധികളെ തുടര്‍ന്നു കുമ്മനം നടത്താനിരുന്ന കേരള പദയാത്ര മാറ്റിവയ്ക്കുകയും ചെയ്തു.

അഴിമതിയുടെ കേന്ദ്രം
കുമ്മനത്തിന്റെ ഓഫീസ് അഴിമതിയുടെ കേന്ദ്രമായി മാറിയെന്നാണ് മുരളീധരന്‍ യോഗത്തില്‍ തുറന്നടിച്ചത്. ഇതു ചേരി തിരിഞ്ഞുള്ള വാദപ്രതിവാദങ്ങള്‍ക്ക് ഇടയാക്കിയെന്ന മനോരമ ഓണ്‍ലൈന്‍ പറയുന്നു.

അഴിമതി വര്‍ധിച്ചു
കുമ്മനം ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായ ശേഷമാണ് പാര്‍ട്ടിയില്‍ അഴിമതി വര്‍ധിച്ചതെന്ന് മുരളീധരന്‍ ആരോപിച്ചു.

പരാതി നേരത്തേ നല്‍കി
മെഡിക്കല്‍ കോഴ അഴിമതിയെക്കുറിച്ച് ആറു മാസങ്ങള്‍ക്ക് മുമ്പ് തന്നെ പരാതി നല്‍കിയിരുന്നതായും മുരളീധരന്‍ ചൂണ്ടിക്കാട്ടി. അതേസമയം, മെഡിക്കല്‍ കോഴയുമായി ബന്ധപ്പെടുള്ള അച്ചടക്ക നടപടി വിവി രാജേഷില്‍ മാത്രം അവസാനിപ്പിക്കരുതെന്ന് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടു.

യോഗം ചേര്‍ന്നത്
കുമ്മനം നേതൃത്വം നല്‍കുന്ന സംസ്ഥാന പദയാത്രയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് ജില്ലാ പ്രസിഡന്റുമാരുടെയും ഭാരവാഹികളുടെയും യോഗം തൃശൂരില്‍ ചേര്‍ന്നത്.

ചര്‍ച്ചയായത് പാര്‍ട്ടി പ്രശ്‌നം
പദയാത്രയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു യോഗമെങ്കിലും പ്രധാന ചര്‍ച്ചയായത് പാര്‍ട്ടിയിലെ നിലവിലെ പ്രശ്‌നങ്ങളാണ്. മെഡിക്കല്‍ കോഴയും വ്യാജ രസീത് വിഷയവുമെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്തത് വാഗ്വാദനത്തിന് ഇടയാക്കി.

കേരള യാത്ര മാറ്റി
കുമ്മനത്തിന്റെ കേരളയാത്ര മാറ്റിവയ്ക്കാന്‍ യോഗം തീരുമാനിച്ചു. നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണിത്. സപ്തംബര്‍ ഏഴു മുതല്‍ 23 വരെയാണ് കേരള യാത്ര നടക്കാനിരുന്നത്.












Click it and Unblock the Notifications