കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വിഎസ് എടുക്കാചരക്കാകും'

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: രമയെ പിന്തുണച്ച് മുഖ്യമന്ത്രിക്ക് കത്ത് എഴുതിയതിന് തന്നെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സിപിഎമ്മിന്റെ കണ്ണില്‍ വീണ്ടും കരടായിരിക്കുകയാണ്. ഇപ്പോള്‍ പാമോയില്‍ കേസുമായി യുഡിഎഫിന് എതിരെക്കൂടെ തിരിഞ്ഞപ്പോള്‍ വിമര്‍ശനം വലത്തുനിന്നും രൂക്ഷമായി. വിഎസിനെ രൂക്ഷമായി വിമര്‍ശിച്ച് കെ മുരളീധരന്‍ എംഎല്‍എയാണ് രംഗത്തെത്തിയിരിക്കുന്നത്.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വിഎസ് അച്യുതാനന്ദന്‍ ആര്‍ക്കും വേണ്ടാത്ത എടുക്കാ ചരക്കായി മാറുമെന്ന് മുരളീധരന്‍ പറഞ്ഞു. സ്വന്തം പാര്‍ട്ടിയെ എന്നും വെട്ടിലാക്കുന്ന ആളാണ് വിഎസ്. ഇരയ്‌ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന നേതാവ്. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കുമെന്ന് മുരളീധരന്‍ പറഞ്ഞു.

K Muraleedharan

പാമോലിന്‍ കേസില്‍ വിഎസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന വാര്‍ത്തകളോട് തിരുവനന്തപുരത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെകെ രമ നടത്തിയ നിരാഹാര സമര പന്തലില്‍ സന്ദര്‍ശനം നടത്താതിരുന്നത് സമരരീതിയോട് യോജിപ്പില്ലാഞ്ഞിട്ടാണെന്നും മുരളീധരന്‍ പറഞ്ഞു.

പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെയാണ് വിഎസ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കേസ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് വിഎസ് ഹര്‍ജിയില്‍ ആവശ്യപ്പെടും. ഇതോടൊപ്പം പാമോലിന്‍ കേസ് നടക്കുമ്പോള്‍ അന്നത്തെ ധനമന്ത്രിയായരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയും അന്വേഷണം നടത്തണമെന്നാണ് വിഎസിന്റെ ആവശ്യം.

English summary
K Muraleedharan has come to the fore harshly criticizing opposition leader V S Achuthanandan. Nobody will accept VS after the Lok Sabha polls, he said. VS had always put the party on the defensive, he said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X