കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീരുമാനത്തില്‍ മാറ്റമില്ല; പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന് ഇത്തരം പ്രമോഷന്‍ ആവശ്യമില്ല- അരുണ്‍ ഗോപി

  • By Desk
Google Oneindia Malayalam News

കൊച്ചി: ജീവിത പ്രതിസന്ധികളെ നേരിടാന്‍ യൂണിഫോമില്‍ മീന്‍വില്‍പ്പന നടത്തിയ ഹാനാന്‍ എന്ന പെണ്‍കുട്ടിയുടെ വാര്‍ത്ത ഏറെ അഭിമാനത്തോടെയായിരുന്നു മലയാളികള്‍ സ്വീകരിച്ചത്. പ്രതിസന്ധികളെ മനക്കരുത്തോടെ നേരിട്ട ഹനാനെ മലയാളികള്‍ നെഞ്ചിലേറ്റി. അതിനിടയിലാണ് ഹനാന്റെ മീന്‍വില്‍പ്പന സിനിമാ പ്രമോഷന് വേണ്ടിയാണെന്ന് ആരോപണവുമായി ചിലര്‍രംഗത്ത് എത്തിയത്.

ഹനാന്റെ വാര്‍ത്തകണ്ട് സംവിധായകന്‍ അരുണ്‍ഗോപി തന്റെ പുതിയചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അഭിനയിക്കാന്‍ ഹനാന് അവരസരമൊരുക്കുമെന്ന് പറഞ്ഞിരുന്നു. ഇതോടെയാണ് മീന്‍വില്‍പ്പന സിനിമാ പ്രമോഷന്‍ ആണെന്ന് ആരോപണം ഉയര്‍ന്നത്. എന്നാല്‍ സിനിമാ പ്രമോഷന്‍ എന്ന ആരോപണത്തെ തള്ളിക്കളഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. ഹനാനെ സിനിമയില്‍ അഭിനയിപ്പിക്കുമെന്നും അരുണ്‍ഗോപി വ്യക്തമാക്കി

പുതിയ സിനിമയില്‍

പുതിയ സിനിമയില്‍

പഠിക്കാനും ജീവിക്കാനും മാര്‍ക്കറ്റില്‍ മീന്‍വിലക്കുന്ന ഹാനാന്റെ വാര്‍ത്ത മാധ്യമങ്ങളില്‍ പ്രചരിച്ചപ്പോഴാണ് സംവിധായകന്‍ അരുണ്‍ഗോപി തന്റെ പുതിയ സിനിമയില്‍ ഹനാന് അവസരമൊരുക്കുമെന്ന പ്രഖ്യാപനവുമായി രംഗത്ത് എത്തിയത്. ഇതോടെയാണ് സിനിമയുടെ പ്രമോഷന്റെ ഭാഗമായിരുന്നു ഹനാന്റെ മീന്‍വില്‍പ്പന എന്ന ആരോപണം ഉയര്‍ന്നത്. ഇതിനെ തള്ളിക്കൊണ്ടാണ് അരുണ്‍ഗോപി ഇപ്പം രംഗത്ത് വന്നിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്

ഫെയ്‌സ്ബുക്ക് കുറിപ്പ്

പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ എന്നായിരുന്നു സോഷ്യല്‍മീഡിയയിലെ ആരോപണം. പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുന്ന ഒരു ചിത്രത്തിന്റെ പബ്‌ളിസിറ്റിക്ക് ഇത്തരമൊരു പ്രമോഷന്‍ ആവശ്യമില്ല എന്നും മുരളീ ഗോപീ പറഞ്ഞു.

അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ..

പരിചയം

പരിചയം

അവിശ്വസിക്കുന്നവര്‍ക്കു വേണ്ടി അല്ല, വിശ്വസിച്ചു കൂടെ നിന്നവര്‍ക്കായി.... ഇന്നലെ കണ്ട ഒരു വാര്‍ത്തയിലെ പരിചയം മാത്രമാണ് എനിക്ക് ഹനാന്‍ എന്ന പെണ്‍കുട്ടിയുമായി ഉണ്ടായിരുന്നത്..! നിവര്‍ത്തികേടിലും പൊരുതുന്ന ഒരുപെണ്കുട്ടിയോടുള്ള ബഹുമാനം അതിനാലാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതും.!

പ്രചോദനം

പ്രചോദനം

പ്രചോദനമാകേണ്ട ഒരു ജീവിതം എന്ന് വായിച്ചപ്പോള്‍ തോന്നി. അതുകൊണ്ടാണ് ''നിങ്ങളുടെ സിനിമയില്‍ അഭിനയിപ്പിക്കാമോ'' എന്ന കംമെന്റിനു ''ഉറപ്പായും'' എന്ന മറുപടി നല്‍കിയത് . തുടര്‍ന്നത് മനോരമയിലെ സുഹൃത്തായ പത്രപ്രവര്‍ത്തക അത് ഏറ്റെടുത്തു ആ കുട്ടിയുമായി സംസാരിച്ചു.

പത്രപ്രവര്‍ത്തക

പത്രപ്രവര്‍ത്തക

ആ പത്രപ്രവര്‍ത്തക സുഹൃത്താണ് എനിക്ക് ഹനാന്റെ നമ്പര്‍ നല്‍കുന്നതും ഞാന്‍ സംസാരിക്കുന്നതും..! അഭിനയിക്കാന്‍ മോഹമുണ്ടെന്നു പറഞ്ഞപ്പോള്‍, അവതാരകയായി ജോലി ചെയ്യാറുള്ള തനിക്കതു സഹായമാകുമെന്നു പറഞ്ഞപ്പോള്‍... ഞാന്‍ നല്‍കാമെന്നും പറഞ്ഞു.

ഷൂട്ട് തുടങ്ങാത്ത സിനിമ

ഷൂട്ട് തുടങ്ങാത്ത സിനിമ

അതിനപ്പുറവും ഇപ്പറവും എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല.ഇതുവരെ ഷൂട്ട് തുടങ്ങാത്ത സിനിമയ്ക്ക് റിലീസ് തീയതി പോലും തീരുമാനിക്കാത്ത സിനിമയ്ക്ക് ഇത്തരത്തിലൊരു പബ്ലിസിറ്റി നാടകം നടത്തി മലയാളികളെ പറ്റിക്കാമെന്നു ഞങ്ങള്‍ തീരുമാനിച്ചുവെന്നു പറയാന്‍ കാണിച്ച ആ വലിയ മനസ്സ് ആരുടെന്താണെങ്കിലും നന്ദി.

വലിയ പാഠം

വലിയ പാഠം

നിങ്ങള്‍ ആണ് ഒരു വലിയ പാഠം എന്നെ പഠിപ്പിച്ചത് എന്ത് കണ്ടാലും കണ്ടില്ലെന്നു നടിക്കണം എന്ന പാഠം???????????? ഈ പോസ്റ്റിലും ചീത്ത പറയാം...! അവിശ്വസിക്കുന്നവര്‍ക്കു കല്ലെറിയാം..!

Recommended Video

cmsvideo
ഹനാനെക്കുറിച്ച് സംവിധായകൻ അരുൺ ഗോപി | Oneindia Malayalam
വെറുതെ വിടുക

വെറുതെ വിടുക

വന്ന വാര്‍ത്തകള്‍ സത്യമെന്നു തിരിച്ചറിഞ്ഞാല്‍ ആ പെണ്‍കുട്ടിയെ വെറുതെ വിടുക ജീവിതം ജീവിച്ചുതന്നെ തീര്‍ത്തോട്ടെ എല്ലാരും എന്ന് പറഞ്ഞാണ് മുരളീ ഗോപി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റ്

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ഫെയ്സ്ബുക്ക് പോസ്റ്റ്

ആദ്യഫെയ്സ്ബുക്ക് പോസ്റ്റ്

English summary
murali gopi say about hanan controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X