ഗൗരി ലങ്കേഷ് ക്രിസ്ത്യാനിയെന്ന് സംഘപരിവാർ പ്രചരണം; നടൻ മുരളീ ഗോപിയും ഷെയർ ചെയ്തു, സംഭവം ഇങ്ങനെ...
തിരുവനന്തപുരം: കൊല്ലപ്പെട്ട മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെതിരായ സംഘപരിവാറിന്റെ കുപ്രചരണങ്ങൾ തുടരുകയാണ്. ഗൗരി ലങ്കേഷിനെതിരെ നിരവധി പോസ്റ്റുകളാണ് സംഘപരിവാർ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. അത്തരത്തിലൊരു പോസ്റ്റ് തുറന്നു കാണിച്ച് നടനും എഴുത്തുകാരനുമായ മുരളീഗോപി രംഗത്ത്.
തനിക്ക് ലഭിച്ച ഒരു മെസേജാണ് മുരളീ ഗോപി പുറത്തു വിട്ടിരിക്കുന്നത്. കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകയുടെ മുഴുവന്‍ പേര് ഗൗരി ലങ്കേഷ് പാട്രിക് ആണെന്നും ഗൗരിയുടെ ക്രിസ്ത്യന്‍ പശ്ചാത്തലം മറച്ചു വെക്കുന്നതിന് പിന്നിലെ അജണ്ടയെന്താണെന്നുമായിരുന്നു സോഷ്യൽ മാഡിയയിൽ പ്രചരിച്ചിരുന്നത്. അമിതേഷ് എന്നയാൾ ട്രീറ്റ് ചെയ്തതായിരുന്നു അത്.

കൃസ്ത്യൻ പശ്ചാത്തലം
കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകയുടെ മുഴുവന്‍ പേര് ഗൗരി ലങ്കേഷ് പാട്രിക് ആണെന്നും ഗൗരിയുടെ ക്രിസ്ത്യന്‍ പശ്ചാത്തലം മറച്ചു വെക്കുന്നതിന് പിന്നിലെ അജണ്ടയെന്താണെന്നുമായിരുന്നു അമിതേഷിന്റെ ട്വീറ്റ്. ഇതിനുള്ള മറുപടിയായി ടാസ് എന്നയാൾ ഗൗരി ലങ്കേഷ് പാട്രിക് അല്ലെന്നും ഗൗരി ലങ്കേഷ് പത്രികയാണെന്നും പത്രികയെന്നാല്‍ കന്നഡയില്‍ പത്രം എന്നാണ് അര്‍ത്ഥമെന്നും വിശദീകരണം നല്‍കുന്നു.

മറുപടി കൃത്യം
ഇന്നുച്ചയോടെ തനിക്ക് ലഭിച്ച ഒരു സന്ദേശമാണിതെന്നും പേടിപ്പെടുത്തുന്നതാണ് ഇതിലെ സന്ദേശമെന്നും എന്നാല്‍ അതിനുള്ള മറുപടി വളരെ കൃത്യമാണെന്നും പറഞ്ഞാണ് മുരളീ ഗോപി പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് ഫേസ്ബുക്കിൽ ഇട്ടിരിക്കുന്നത്.

വീടിനു മുന്നിൽ വെടിയേറ്റു
ചൊവ്വാഴ്ച്ച രാത്രി എട്ടു മണിയോടെയാണ് തന്റെ വീടിന് മുമ്പില്‍ വച്ച് ഗൗരി ലങ്കേഷിന് വെടിയേല്‍ക്കുന്നത്. സംഘപരിവാറിന്റെ ഭീഷണി തനിക്കുണ്ടെന്ന് നേരത്തെ അവര്‍ തുറന്നു പറഞ്ഞിരുന്നു. ആയിരങ്ങളെ സാക്ഷിയാക്കി ഇന്നലെ വൈകിട്ടാണ് ഗൗരിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്.
കൊലപാതകത്തിന് പ്രേരണയായത്...
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് മോശമായി എഴുതിയതാണ് ഗൗരി ലങ്കേഷിന്റെ വധത്തിന് പ്രേരണയായതെന്ന് സൂചിപിച്ച് കർണ്ണാടക എംഎൽഎ രംഗത്ത് വന്നിരുന്നു. അങ്ങനെ എഴുതിയില്ലായിരുന്നെങ്കില്‍ ഗൗരി ഇപ്പോഴും ജീവിച്ചിരുന്നേനെയെന്ന് ശൃംഗേരി എംഎല്‍എ ഡിഎന്‍ ജീവൻ രാജ് പറഞ്ഞു.












Click it and Unblock the Notifications