കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകരയില്‍ ബിജെപി-കോണ്‍ഗ്രസ് ധാരണ?; പ്രത്യുപകാരം വട്ടിയൂര്‍ക്കാവില്‍, ചര്‍ച്ചയായി മനോരമാ വിശകലനം

Google Oneindia Malayalam News

കോഴിക്കോട്: വട്ടിയൂര്‍ക്കാവ് എംഎല്‍എയായ കെ മുരളീധരനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് ബിജെപി പിന്തുണ ലക്ഷ്യമിട്ടാണെന്നുള്ള ആരോപണം കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകര്‍ന്നുകൊണ്ടാണ് മനോരമ ഓണ്‍ലൈന്‍റെ രാഷ്ട്രീയ വിശകലനം കൂടി പുറത്തുവന്നിരിക്കുന്നത്.

<strong>ഷാനിമോള്‍ ഉസ്മാനെതിരെ 'കുഞ്ഞാപ്പു'ട്രോള്‍; സ്ത്രീവിരുദ്ധതയെന്ന് എം ലിജു, പിന്‍വലിച്ച് സിപിഎം നേതാവ്</strong>ഷാനിമോള്‍ ഉസ്മാനെതിരെ 'കുഞ്ഞാപ്പു'ട്രോള്‍; സ്ത്രീവിരുദ്ധതയെന്ന് എം ലിജു, പിന്‍വലിച്ച് സിപിഎം നേതാവ്

വടകര ലോക്സഭാ മണ്ഡലത്തില്‍ മുരളീധരനെ ജയിപ്പിച്ചാല്‍ വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡ‍ലത്തില്‍ ഉപതിരഞ്ഞെടുപ്പ് വന്നേക്കും. അപ്പോള്‍ വടകരയിലെ സഹായത്തിന് കോണ്‍ഗ്രസ് ബിജെപിക്ക് പ്രത്യുപകാരം ചെയ്യുമെന്നാണ് ധാര​ണ. മനോരമ ഓണ്‍ലൈനില്‍ ആര്‍ അയ്യപ്പന്‍ എഴുതിയ ലേഖനം ഇതിനോടകം തന്നെ ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു.

വട്ടിയൂര്‍ക്കാവ് മണ്ഡലം

വട്ടിയൂര്‍ക്കാവ് മണ്ഡലം

കഴിഞ്ഞ നിയമസാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശക്തമായ വെല്ലുവിളിയെ അതീജീവിച്ച് വട്ടിയൂര്‍ക്കാവ് മണ്ഡലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചത് മുരളീധരന്‍ എന്ന നേതാവിന്‍റെ വ്യക്തിപ്രഭാവവും സംഘടാനപരമായ അടിത്തറയും കൊണ്ടുമാത്രമായിരുന്നു.

ബിജെപിയുടെ വിലയിരുത്തല്‍

ബിജെപിയുടെ വിലയിരുത്തല്‍

അതിനാല്‍തന്നെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മുരളീധരന്‍ ജയിച്ചാല്‍ ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് പിടിച്ചെടുക്കാം എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. തിരുവനന്തപുരത്ത് കുമ്മനം തോറ്റാല്‍ വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹം തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാവും.

മുരളി ജയിക്കണം

മുരളി ജയിക്കണം

മുരളി ഒഴിഞ്ഞ വട്ടിയൂര്‍ക്കാവില്‍ അനുകൂലമായി രാഷ്ട്രീയ സാഹചര്യത്തില്‍ വിജയിച്ചു കയറമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. അതിന് ആദ്യം വടകരയില്‍ മുരളി ജയിക്കണം. ഈ സാഹചര്യത്തിലാണ് വടകരയില്‍ കോണ്‍ഗ്രസ്-ബിജെപിക്ക് ധാരണക്ക് സാധ്യതയേറുന്നത്.

ഇടത് മുന്നണിക്ക് സ്വാധീനം

ഇടത് മുന്നണിക്ക് സ്വാധീനം

ഈ സാധ്യത കൂടുതല്‍ അരക്കിട്ട് ഉറപ്പിക്കുന്നതാണ് മനോരമാ ലേഖനം. വടകര ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു കൂത്തുപറമ്പിലും തലശ്ശേരിയിലും നദാപുരത്തും വടകരയിലും പേരാമ്പ്രയിലും കൊയിലാണ്ടിയിലും ഇടത് മുന്നണിക്ക് വ്യക്തമായ സ്വാധീനമുണ്ട്.

നിഷ്പ്രയാസം സാധ്യമാവും

നിഷ്പ്രയാസം സാധ്യമാവും

2009 ല്‍ അമ്പതിനായിരത്തിലേറെ വോട്ടുകള്‍ നേടിയായിരുന്നു സിപിഎമ്മിലെ പി സതീദേവിയെ മുല്ലപ്പള്ളി രാമചന്ദ്രന്‍ തോല്‍പ്പിച്ചത്. എന്നാല്‍ 2014 എഎന്‍ ഷംസീറിനെതിരെ 3306 വോട്ടുകളുടെ ഭൂരിപക്ഷമാണ് മുല്ലപ്പള്ളിക്ക് നേടാനായത്. 2014 ലെ മുല്ലപ്പള്ളിയുടെ ഭൂരിപക്ഷത്തെ മറികടക്കാന്‍ കണക്കുകള്‍ നോക്കുമ്പോള്‍ സിപിഎമ്മിന് നിഷ്പ്രയാസം സാധ്യമാവുമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു.

വടകര പോയാല്‍ സഹിക്കില്ല

വടകര പോയാല്‍ സഹിക്കില്ല

കോണ്‍ഗ്രസിനെ സംബന്ധിച്ച് മറ്റേത് മണ്ഡലത്തേക്കാളും വടകര നിലനിര്‍ത്തുകയെന്നത് പ്രധാനമാണെന്ന വിലയിരുത്തലും ലേഖകന്‍ നടത്തുന്നു. 'ഞങ്ങള്‍ മത്സരിക്കുന്ന മറ്റേത് മണ്ഡലം നഷ്ടപ്പെട്ടാലും സഹിക്കും. പക്ഷേ വടകര പോയാല്‍ സഹിക്കില്ല. എന്ന കോണ്‍ഗ്രസ് നേതാവിന്റെ വികാരവും അദ്ദേഹം പങ്കുവെക്കുന്നു.

ബിജെപിയുമായുള്ള രഹസ്യധാരണ

ബിജെപിയുമായുള്ള രഹസ്യധാരണ

എതിരാളിയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന തോന്നലാ വടകര സ്ഥാനാര്‍ത്ഥി നിര്‍ണയം സങ്കീര്‍ണമാക്കിയത്. അതുകൊണ്ടുതന്നെ അതിന് ഏറെ സമയമെടുക്കുകയും ചെയ്തു. മുമ്പേ ഇരുമുന്നണികളും പരീക്ഷിച്ച ബിജെപിയുമായുള്ള രഹസ്യധാരണയെന്ന പരിഹാരം മാത്രമേ ബാക്കിയുള്ളൂവെന്ന വിലയിരുത്തല്‍ ഇതോടെയാണ് കടന്നു വരുന്നതെന്നും ലേഖകന്‍ വിശദീകരിക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തലശ്ശേരി ഒഴികേയുള്ള മണ്ഡലങ്ങളിലെല്ലാം ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഇരുമുന്നണികളും തമ്മിലുള്ള വോട്ടുകളുടെ വ്യത്യാസത്തേക്കാള്‍ കൂടുതല്‍ വോട്ട് ലഭിച്ചിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍

പി ജയരാജനോടുള്ള ആര്‍എസ്എസിന‍്റെ ശക്തമായ എതിര്‍പ്പും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ധാരണയില്‍ എത്തുന്നതിന് നിര്‍ണ്ണായകമായെന്നും ലേഖകന്‍ വ്യക്തമാക്കുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വി.കെ സജീവന്‍ 8% വോട്ടുകള്‍ നേടിയിരുന്നു.

സിപിഎം ആരോപണം

സിപിഎം ആരോപണം

വടകരയില്‍ എല്‍ഡിഎഫിനെതിരെ കൊലീബി-ആര്‍എംപി സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞയാഴ്ച്ച ആരോപണമുന്നയിചിച്ചിരുന്നു. കഴിഞ്ഞദിവസം പി ജയരാജനും, ടിപി രാമകൃഷ്ണനും ഇതേ ആരോപണം വീണ്ടുമുന്നയിച്ചു.

English summary
Murali's candidature from Vadakara smacks of a secret Congress-BJP deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X