കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി കരിഞ്ചന്തക്കാരെ സഹായിക്കുന്നു!! മുരളീധരന്റെ ആരോപണത്തിന് പിന്നില്‍?

ദുര്‍ബല ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ മുമ്പ് ഭരിച്ച സര്‍ക്കാരുകള്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും അവരുടെ ജീവിത നിലവാരത്തില്‍ കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മുരളീധരന്‍

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: സ്‌കൂള്‍ ഭക്ഷണത്തിന് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ബിജെപി നോതാവ് വി മുരളീധരന്‍ രംഗത്ത്.

കരിഞ്ചന്തക്കാരെയും പൂഴ്ത്തിവയ്പ്പ്കാരെയും സഹായിക്കുന്നതിന് വേണ്ടിയാണ് പിണറായി ഇത് എതിര്‍ക്കുന്നതെന്നാണ് മുരളീധരന്‍ പറയുന്നത്. ദുര്‍ബല ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ മുമ്പ് ഭരിച്ച സര്‍ക്കാരുകള്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും അവരുടെ ജീവിത നിലവാരത്തില്‍ കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മുരളീധരന്‍ പറയുന്നു.

v muralidharan

ഇത്തരം പദ്ധതികളുടെ നേട്ടം അര്‍ഹരില്‍ എത്തിച്ചേരാത്തതാണ് അതിനു കാരണമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇത്തരം പദ്ധതികളുടെ നേട്ടം കൊയ്യുന്നത് ഇടനിലക്കാരാണെന്നും മുരളീധരന്‍ പറയുന്നു. പദ്ധതികളുടെ നേട്ടങ്ങള്‍ അര്‍ഹരില്‍ എത്തിക്കാനുള്ള മാര്‍ഗമാണ് ആധാറെന്നും ആധാറിലൂടെ കൈവരിക്കുന്ന സുതാര്യതയെ കൊള്ളലാഭം കൊയ്യുന്നവര്‍ ഭയപ്പെടുകയാണെന്നും മുരളീധരന്‍.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് മുരളീധരന്‍ പറയുന്നു. പല സ്‌കൂളുകളും എണ്ണം പെരുപ്പിച്ച് കാണിച്ചാണ് നിലനില്‍ക്കുന്നതെന്നാണ്് വാസ്തവമെന്നും മുരളീധരന്‍ പറയുന്നു.

കൃത്രിമകണക്കുകള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച് അര്‍ഹതയുളളതില്‍ കൂടുതല്‍ ഭക്ഷ്യധാന്യങ്ങളാണ് സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തില്‍ നിന്നും നേടിയെടുക്കുന്നത്. ഇങ്ങനെ നേടിയെടുക്കുന്ന അധിക ധാന്യങ്ങള്‍ കരിഞ്ചന്തയില്‍ വിറ്റ് കോടികളുടെ ലാഭം കൊയ്യുന്ന മാഫിയ തന്നെ നിലവിലുണ്ട്- മുരളീധരന്‍ ആരോപിക്കുന്നു.

ഈ മാഫിയകളെ സംരക്ഷിക്കാനാണ് പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങളെ എതിര്‍ക്കുന്നതെന്നും മുരളീധരന്‍ ആരോപിക്കുന്നു. ജനങ്ങളുടെ നന്‍മ മുന്‍ നിര്‍ത്തി ഈ നീക്കത്തെ പിണറായി ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.

English summary
v muraleedharan says about aadhar for midday meal. criticise pinarayi vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X