Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളീധരന്‍ വധക്കേസ് വിചാരണ നിര്‍ത്തിവെച്ചു: സാക്ഷികള്‍ കാലുവാരി!! ഹാജരാകാത്തത് 12 പേര്‍!!

കാസര്‍കോട്: ഡോക്ടര്‍മാരടക്കം 12 സാക്ഷികള്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകന്‍ കുമ്പള ശാന്തിപ്പള്ളത്തെ മുരളീധരന്‍ വധക്കേസിന്റെ വിചാരണ കോടതി ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു. ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതിയിലാണ് ഈ കേസിന്റെ വിചാരണ നടക്കുന്നത്. ബിജെപി പ്രവര്‍ത്തകരായ അനന്തപുരത്തെ ശരത്ചന്ദ്രന്‍, കുതിരപ്പാടിയിലെ ദിനേശ് ആചാര്യ, ഭരത് രാജ്, നീര്‍ച്ചാലിലെ മിഥുന്‍കുമാര്‍ എന്നിവരാണ് പ്രതികള്‍. കേസില്‍ 57 സാക്ഷികളാണുള്ളത്.

മുരളീധരനൊപ്പം അക്രമത്തിനിരയായ മുഖ്യസാക്ഷി മഞ്ചുനാഥയെയും അന്വേഷണ ഉദ്യോഗസ്ഥരെയും കോടതി വിസ്തരിച്ചിരുന്നു. മുരളീധരനെ പരിശോധിച്ച രണ്ട് ഡോക്ടര്‍മാരടക്കം 12 സാക്ഷികള്‍ ബുധനാഴ്ച ഹാജരാകേണ്ടതായിരുന്നു. നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇവരാരും ഹാജരായില്ല. ഇവരെ ഹാജരാക്കിയ ശേഷം മെയ് 9ന് വിചാരണ പുനരാരംഭിക്കാമെന്ന് ജഡ്ജ് പ്രോസിക്യൂഷനെ അറിയിച്ചു.

murder-1

കേസില്‍ സാക്ഷികളായ രണ്ട് ഡോക്ടര്‍മാരും സ്ഥലത്തില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഒരാള്‍ അമേരിക്കയിലും മറ്റൊരാള്‍ വേറൊരു നാട്ടിലുമാണ്. 2014 ഒക്ടോബര്‍ 27ന് സുഹൃത്ത് മഞ്ചുനാഥക്കൊപ്പം ബൈക്കില്‍ പോകുമ്പോള്‍ കുമ്പള സീതാംഗോളിയില്‍ വെച്ചാണ് മുരളീധരന്‍ വെട്ടേറ്റ് മരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+