ബിജെപി വിളിച്ചു, ഇനി തീരുമാനം പറയേണ്ടത് സുരേഷ് ഗോപി
കോട്ടയം: ബി ജെ പി വിളിച്ചാല്‍ നോ എന്ന് പറയില്ലെന്ന് വിഴിഞ്ഞത്ത് പ്രസംഗിച്ചപ്പോള്‍ നടന്‍ സുരേഷ് ഗോപി പറഞ്ഞിരുന്നു. ദാ ഇപ്പോള്‍ ബി ജെ പി സുരേഷ് ഗോപിയെ വിളിച്ചിരിക്കുന്നു, ഇനി തീരുമാനം പറയേണ്ടത് സുരേഷ് ഗോപിയാണ്.
ബി ജെ പി സംസ്ഥാന പ്രസിഡന്റ് മുരളീധരനാണ് സുരേഷ് ഗോപിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്. ബി ജെ പി സ്വാഗതം ചെയ്‌തെന്നും ഇനിയുള്ള തീരുമാനം സുരേഷ് ഗോപിയുടേതാണെന്നും മരളീധരന്‍ പറയുന്നു.

മോദി അനുകൂലവുമായി രംഗത്തെത്തിയ സുരേഷ് ഗോപി, ബി ജെ പി വിളിച്ചാല്‍ എതിര്‍പ്പു പറയില്ലെന്ന് പറഞ്ഞിരുന്നു. മൂന്ന് മാസം മുമ്പ് സുരേഷ് ഗോപിയുമായി ഇക്കാര്യം നേരിട്ട് സംസാരിച്ചിരുന്നു എന്ന് മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയിലെ ഒരു ഉന്നത നേതാവും ദേശീയ നേതാവും അദ്ദേഹവുമായി ഇക്കാര്യം നേരിട്ട് സംസാരിച്ചു. ഉചിതമായ സമയത്ത് തീരുമാനം അറിയിക്കാം എന്നാണത്രെ അന്ന് സുരേഷ് ഗോപി പറഞ്ഞത്.
ബി ജെ പി സുരേഷ് ഗോപിയെ സ്വാഗതം ചെയ്തു. ഇനിയുള്ള തീരുമാനം സുരേഷ് ഗോപിയുടേതാണ്. നിലപാട് അദ്ദേഹം തന്നെ അറിയിക്കും. സുരേഷ് ഗോപി ഇപ്പോള്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയാകുമോ എന്ന് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല. അദ്ദേഹം ബി ജെ പിയിലേക്ക് വന്നിട്ടുപോലുമില്ലാത്ത സാഹചര്യത്തില്‍ പാര്‍ട്ടി ഇതേ കുറിച്ച് ചര്‍ച്ച നടത്തിയിട്ടില്ല- മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications