Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് കേരളത്തിലെ പാര്‍ട്ടിയുടെ വിജയം!! മുരളീധരന്‍റെ മന്ത്രി സ്ഥാനത്തില്‍ പ്രതികരണവുമായി ഭാര്യ

തിരുവനന്തപുരം: മുരളീധരന്‍റെ കേന്ദ്ര മന്ത്രി സ്ഥാനത്തില്‍ പ്രതികരണവുമായി ഭാര്യ ജയശ്രീ. തിരുമാനത്തില്‍ സന്തോഷമുണ്ട്. ഇത് കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിജയമാണ്, ജയശ്രീ പ്രതികരിച്ചു.കുഞ്ഞുങ്ങള്‍ പോലും വേണ്ടെന്ന് വെച്ച് പ്രവര്‍ത്തിച്ചവരാണ് താനും മുരളീധരനും .ദില്ലിയിലേക്ക് പോകുന്ന കാര്യം പിന്നീട് ആലോചിക്കുമെന്നും ജയശ്രീ പറഞ്ഞു. സ്ത്രീ ചേദന എന്ന സംഘടന രൂപീകരിച്ചാണ് താന്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നതെന്നും ജയശ്രീ പറഞ്ഞു.

muraliwife

കുമ്മനം രാജശേഖരന്‍റെ പേരായിരുന്നു അവസാന നിമിഷം വരെ മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നത്. ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനാണ് വി മുരളീധരന്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭ എംപിയാണ്.കഴിഞ്ഞ മന്ത്രിസഭയില്‍ അല്‍ഫോന്‍സ് കണ്ണന്താനം ആയിരുന്നു കേരളത്തില്‍ നിന്ന് ഉണ്ടായിരുന്നത്.

അതേസമയം സത്യപ്രതിജ്ഞ ചടങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും രാഷ്ട്രതിഭവന്‍റെ അങ്കണത്തില്‍ തയ്യാറായി കഴിഞ്ഞു. സഹമന്ത്രിമാര്‍ ഉള്‍പ്പടെ 50-60 പേരാകും നരേന്ദ്ര മോദിക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. സഖ്യകക്ഷികളില്‍ നിന്ന് 8 മുതല്‍ പത്തുവരെ പേര്‍ക്ക് മന്ത്രിസ്ഥാനം കിട്ടിയേക്കും. കഴിഞ്ഞ മന്ത്രിസഭയിലെ പ്രമുഖരായ രവിശങ്കര്‍ പ്രസാദ്, നരേന്ദ്ര സിങ് തോമസ്, അര്‍ജുന്‍ റാം മേഘാല്‍, ധര്‍മേന്ദ്ര പ്രധാന്‍, പ്രകാസ് ജാവേഡ്ക്കര്‍, സ്മൃതി ഇറാനി, അനുപ്രിയ പട്ടേല്‍ എന്നിവര്‍ മന്ത്രിമാരായി തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+