പൂജപ്പുരയിൽ ഇരട്ട കൊലപാതരം; ഭാര്യയുടെ സഹോദരനേയും അച്ഛനേയും കുത്തി കൊലപ്പെടുത്തി യുവാവ്
തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുരയിിൽ ഭാര്യയുടെ പിതാവിനേയും സഹോദരനയേും യുവാവ് കുത്തിക്കൊലപ്പെടുത്തി. പ്രതി അരുണിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഭാര്യയുടെ അച്ഛനായ സുനിൽ, ഭാര്യയുടെ സഹോദരന്‍ അഖിൽ എന്നിവരാണ് കൊല്ലപ്പെട്ടത്.

വാക്കു തർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. പ്രതി അരുണും ഭാര്യയുമായി പിണങ്ങി കഴിയിരുകയായിരുന്നു.എന്നാൽ രാത്രി എട്ട് മണിയോടെ ഭാര്യ വീട്ടിലെത്തിയ അരുൺ വീട്ടുകാരുമായി വഴക്ക് ഉണ്ടാക്കി.ഇതിനിടയിൽ കൈയ്യിൽ കരുതിയ കത്തിയെടുത്ത് സുനിലിനേയും അഖിലിനേയും കുത്തുകയായിരുന്നു.സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്. ഇരുവരുടേയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.
അതേസമയം പ്രതി അരുൺ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലയ്ക്ക് ശേഷം അരൺ ഓടി രക്ഷപ്പെടാനും ശ്രമിച്ചിരുനന്ത്രേ. എന്നാൽ പൂജപ്പുര ജംങ്ഷനിൽ വെച്ച് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications