റെയിൽവേ സ്റ്റേഷനിൽ നടൻ കുഞ്ചാക്കോ ബോബന് നേരെ വധശ്രമം; വാളുമായെത്തി ഭീഷണി, 76കാരൻ പിടിയിൽ
Recommended Video

കൊച്ചി: നടൻ കുഞ്ചാക്കോ ബോബന് നേരെ വധശ്രമം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കുഞ്ചാക്കോ ബോബന് നേരെ വധശ്രമം ഉണ്ടായത്. നടനെ അപായപ്പെടുത്താൻ ശ്രമിച്ച 76കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റെയിൽവേസ്റ്റേഷനിൽ നിൽക്കുകയായിരുന്ന കുഞ്ചാക്കോ ബോബനെ വാളുമായെത്തിയ ഇയാൾ ആക്രമിക്കാൻ ശ്രമിച്ചത്.
കണ്ണൂരിലേക്ക് പോകാനായി മാവേലി എക്സ്പ്രസ് കാത്ത് നിൽക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ. ഇതിനിടെയാണ് നടനുനേരെ വധശ്രമവും അസഭ്യവർഷവും നടത്തിയത്. ശബ്ദം കേട്ട് മറ്റു യാത്രക്കാർ ഓടിയെത്തിയപ്പോൾ ഇയാൾ ഓടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു.

തുടർന്ന് ട്രെയിനിൽ കണ്ണൂരിലെത്തിയതിന് ശേഷം കുഞ്ചാക്കോ ബോബൻ പാലക്കാട് റെയിൽവേ പോലീസ് ഡിവിഷനിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടൻ താമസിക്കുന്ന ഹോട്ടലിലെത്തി മൊഴിയെടുക്കുകയായിരുന്നു.
എറണാകുളം റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളിൽ അക്രമിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞ പോലീസ് ഞായറാഴ്ച വൈകിട്ടോടെ എറണാകുളം സ്വദേശിയായ ഇയാളെ കസ്റ്റഡിയിൽ എടുത്തു. ഇയാൾ മാനസികരോഗിയാമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.












Click it and Unblock the Notifications