കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയെ കൊലപ്പെടുത്താന്‍ വീടിന് തീയിട്ടു; ഭര്‍ത്താവ് അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

കോതമംഗലം: ഭാര്യയെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ട് വീടിന് തീയിട്ട ഭര്‍ത്താവിനെ കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കുട്ടമ്പുഴ പിണവൂര്‍കുടി പ്ലാക്കൂട്ടത്തില്‍ ഷാജി (42)നെയാണ് കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഭാര്യ ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ സന്ധ്യയുടെ മൊഴി പ്രകാരമാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ഇവര്‍ പിണങ്ങി വേറെ താമസം തുടങ്ങിയിട്ട് വര്‍ഷങ്ങളായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മദ്യലഹരിയില്‍ വീട്ടിലെത്തിയ ഷാജി തന്നെ ആക്രമിച്ചെന്നും തുടര്‍ന്ന് അവശനിലയില്‍ താന്‍ അകത്ത് കിടക്കവേ ഷാജി വീടിന് തീയിടുകയായിരുന്നെന്നുമാണ് സന്ധ്യ പൊലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്. തീപടരുന്നത് കണ്ട സന്ധ്യവീട്ടില്‍ നിന്നും ഇറങ്ങി ഓടി രക്ഷപെടുകയായിരുന്നു.വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപയും വീട്ടുപകരണങ്ങളുമെല്ലാം പൂര്‍ണ്ണമായും കത്തി നശിച്ചു. ഷാജി മറ്റൊരു സ്ത്രീക്കൊപ്പമാണ് താമസമെന്ന് നാട്ടുകാര്‍ പറയുന്നു.

kothamangalam

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കുട്ടമ്പുഴ എസ്. ഐ. ആര്‍. ശ്രീകുമാറും സി. പി. ഒ. കെ. അഭിലാഷും നാട്ടുകാരുടെ സഹകരണത്തോടെ തീയണച്ചു. വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചതിനും വീടിന് തീയിട്ട് നാശ നഷ്ടം വരുത്തിയതിനും ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ഷാജിക്കെതിരെ പോലീസ്
കേസെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.
English summary
murder attempt-husband arrested in kothamangalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X