Get Updates
Get notified of breaking news, exclusive insights, and must-see stories!

ചികിത്സയ്ക്കിടെ കൊല്ലാന്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ദില്ലിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സ്

ദില്ലി: ചികിത്സയ്ക്കിടെ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ദില്ലിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്‌സ്. അമിതമായി മരുന്ന് കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് നഴ്‌സ് പറയുന്നത്. തളര്‍ന്ന് വീണപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ തന്നെ മര്‍ദിച്ചുവെന്നും നഴ്‌സ് പറയുന്നു. മര്‍ദനമേറ്റതിന്റെ പാട് ശരീരത്തില്‍ ഉണ്ടെന്നും അവര്‍ പറയുന്നു.

ഐഎല്‍ബിഎസ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിയായ നഴ്‌സ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിലെ പീഡനങ്ങള്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറിയിച്ചതിനെ തുടര്‍ന്നാണ് നഴ്‌സിനെതിരെ നടപടി എടുത്തത്.

nurse45

നഴ്‌സിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ദില്ലിയില്‍ നഴ്‌സുമാര്‍ സമരത്തിലാണ്. അതേസമയം സമരം അവസാനിപ്പിക്കാന്‍ നേരിട്ട് ഇടപെടാനാകില്ലെന്നും അതിനാല്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്ത് നല്‍കിയിട്ടുണ്ടെന്നും പിണറയി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+