ഓട്ടോറിക്ഷാ ഡ്രൈവർ.ഒപി ശ്രീജേഷിനെ വധിക്കാൻ ശ്രമം; ഡിവൈഎസ് പി ഓഫീസ് മാർച്ച് 15ന്
വടകര:പാലയാട് നടയിലെ ഓട്ടോ റിക്ഷാ ഡ്രൈവർ ഓ.പി.ശ്രീജേഷിനെ വധിക്കാൻ ശ്രമിച്ച കേസ്സിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ തൊഴിലാളികൾ 15ന് വടകര ഡി.വൈ.എസ്.പി.ഓഫീസ് മാർച്ച് നടത്താൻ മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു)ഏരിയാ കമ്മറ്റി തീരുമാനിച്ചു.

ഇക്കഴിഞ്ഞ നവമ്പർ 28നാണ് ജനത റോഡിൽ വെച്ച് ശ്രീജേഷിനെ എസ്.ഡി.പി.ഐ ക്രിമിനൽ സംഘം ആക്രമിച്ചത്.രണ്ടാഴ്ച പിന്നിട്ടിട്ടും ഒരാളെ പോലും
അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും യോഗം ആരോപിച്ചു.വേണു കക്കട്ടിൽ അധ്യക്ഷത വഹിച്ചു.കെ.കെ.മമ്മു,കെ.വി.രാമചന്ദ്രൻ,ഇ.കെ.നാരായണൻ എന്നിവർ പ്രസംഗിച്ചു.












Click it and Unblock the Notifications