പ്രണയം നിരസിച്ചതിന് തൃശ്ശൂരില്‍ 20കാരിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമം
തൃശ്ശൂര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമം. തൃശ്ശൂര്‍ അരിമ്പൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ മേല്‍ കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ 20കാരിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ രക്ഷിയ്ക്കാന്‍ ശ്രമിച്ചവരേയും കാറിടിച്ച് തെറിപ്പിച്ചു. ഇവരില്‍ ഒരാളുടെ നിലയും ഗുരുതരമാണ്.
സുബ്രഹ്മണ്യന്‍ കോവില്‍ റോഡില്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. റോഡിലൂടെ നടക്കുകയായിരുന്ന കുട്ടിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോയി. പെണ്‍കുട്ടിയെ രക്ഷിയ്ക്കാന്‍ ഓടിക്കൂടിയ അയല്‍ക്കാരാണ് വീണ്ടും അപകടത്തിലായത്.

കുട്ടിയെ രക്ഷിയ്ക്കുന്നതിനിടെ കാര്‍ തിരിച്ചെത്തുകയും അയല്‍ക്കാരെ ഇടിച്ച് തെറിപ്പിയ്ക്കുകയുമായിരുന്നു. ഒരു ആണ്‍കുട്ടി ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നിലയും ഗുരുതരമാണ്.
പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നിരസിച്ചതുമായി ബന്ധപ്പെട്ട മുന്‍പും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. കാറിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. ഇയാളുടെ മകനാണ് കാര്‍ ഓടിച്ചിരുന്നത്. യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications