കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിംലീഗ് നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസിൽ 17 സിപിഎം പ്രവർത്തകർക്ക് 5 വര്‍ഷം കഠിനതടവ്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മുസ്ലിംലീഗ് നേതാവും മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായ കെ കെ മുഹമ്മദ് കുഞ്ഞിയെ വധിക്കാന്‍ ശ്രമിക്കുകയും വീടിനു തീയിടുകയും ചെയ്ത കേസില്‍ 17 സിപിഎം പ്രവര്‍ത്തകര്‍ക്ക് അഞ്ചുവര്‍ഷം കഠിന തടവും 25000 രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണമെന്നും കണ്ണൂര്‍ സബ് ജഡ്ജി ബിന്ദു സുധാകര്‍ വിധിച്ചു.

 prsn

സിപിഎം പ്രവര്‍ത്തകരും മാവിച്ചേരി ചെനയന്നൂര്‍, കാലിപൊയില്‍ നിവാസികളായ 17 പേരെയാണ് ശിക്ഷിച്ചത്. കുഞ്ഞിപ്പറമ്പ് പുത്തന്‍വീട് ശ്രീജിത്ത്(28), വലിയവളപ്പില്‍ വിജയന്‍(63), കൊളത്തടിയില്‍ വല്‍സന്‍(59), വലിയവളപ്പില്‍ ദിലീപ്കുമാര്‍(39), മടപ്പള്ളി ഹൗസില്‍ സുജീഷ്(31), ബിജു കെ വിജേഷ്(37), മണിയില്‍ പ്രമേഷ് എന്ന രമേശ്(36), മൂളിയില്‍ വീട്ടില്‍ ദിനേശന്‍(38), കൊയിലേരിയന്‍ ഹൗസില്‍ കെ പി ബാലകൃഷ്ണന്‍ (44), കുമ്പക്കര ഹൗസില്‍ രാമകൃഷ്ണന്‍ (39), ഒറ്റപ്പുരയില്‍ ഹൗസില്‍ നാരായണന്‍(44), മടപ്പള്ളി രാജന്‍(59), മടപ്പള്ളി ഹൗസില്‍ എം വി ഗംഗാധരന്‍(49), ചെല്ലന്‍ നാരായണന്‍(44), പോത്തരണ്ടില്‍ ഹൗസില്‍ പ്രവീണ്‍(39), കനടത്തില്‍ ലികേഷ് (34), പുത്തന്‍വീട്ടില്‍ സുനില്‍കുമാര്‍(37) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

2009 നവംബര്‍ 15നാണ് കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് മേഖലയില്‍ മുസ്ലിം ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമായി ഒരു സംഘം സിപിഎം പ്രവര്‍ത്തകർ പ്രാദേശിക ലീഗ് നേതാവായ മുഹമ്മദ് കുഞ്ഞിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കേസിൽ വിധി വന്നതിനു പിന്നാലെ കേസിൽ സാക്ഷി പറഞ്ഞ ഹക്കീമിന്റെ വീടിനു നേരെ ചൊവ്വാഴ്ച അക്രമമുണ്ടായി

കര്‍ണാടകയില്‍ ഒരടി മുന്നില്‍ ബിജെപി; 'സിലിക്കണ്‍ വാലി' മാതൃകയില്‍!! ജോലി രാജിവച്ചും സേവനംകര്‍ണാടകയില്‍ ഒരടി മുന്നില്‍ ബിജെപി; 'സിലിക്കണ്‍ വാലി' മാതൃകയില്‍!! ജോലി രാജിവച്ചും സേവനം

English summary
murder attempt on muslim league leader; 17 cpm workers punished for 5 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X