കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരിൽ യുവാവിനെ ചുട്ടുകൊല്ലാൻ ശ്രമം; ബൈക്ക് മാറ്റിയില്ല... പെട്രോളൊഴിച്ച് തീയിട്ടു!

  • By Desk
Google Oneindia Malayalam News

തൃശൂർ: യുവാവിനെ പെട്രോളൊഴിച്ച് ചുട്ടുകൊല്ലാൻ ശ്രമം. കൊടകരയ്ക്കടുത്ത് കോടാലി ശ്രീദുര്‍ഗ പെട്രോള്‍ പമ്പിലാണ് അക്രമം നടന്നത്. പെട്രോള്‍ നിറച്ച ശേഷം ബൈക്ക് മാറ്റാന്‍ വൈകിയതിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവിനെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമിച്ചത്. ദിലീപ് എന്ന് യുവാവിന് നേരെയാണ് അക്രമം നടന്നത്.

ഒട്ടേറെ കേസുകളില്‍ പ്രതിയായ ഒന്‍പതിങ്ങല്‍ വട്ടപ്പറമ്പില്‍ വിനീത് എന്ന കരിമണി വിനീതാണ് ദിലീപിനെ ആക്രമിച്ചത്. തീപടര്‍ന്ന ശരീരവുമായി യുവാവ് തൊട്ടടുത്തുള്ള തോട്ടില്‍ ചാടി. 25% പൊള്ളലേറ്റ മുപ്ലിയം മാളൂക്കാടന്‍ ദിലീപിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെട്രോളടിക്കാനെത്തിയ ദിലീപിന് രണ്ടായിരം രൂപയുടെ ബാക്കി പത്തുരൂപാ നോട്ടുകളായാണു ലഭിച്ചത്. ഇത് എണ്ണിത്തിട്ടപ്പെടുത്താന്‍ സമയമെടുത്തപ്പോള്‍ പിന്നില്‍ ക്യൂ നിന്നിരുന്ന വിനീതുമായി വാക്ക് തർക്കമാവുകയായിരുന്നു.

Petrol pumb

വിനീത് ഇതിനിടെ കുപ്പിയില്‍ പെട്രോള്‍ വാങ്ങി ദിലീപിന്റെ ദേഹത്തേക്ക് ഒഴിച്ചു ലൈറ്റര്‍ ഉപയോഗിച്ചു തീ കൊടുത്തു. പമ്പിൽ നിന്നുള്ള സംഭവം ആയതുകൊണ്ട് തന്നെ ഒഴിവായത് വൻ ദുരന്തമാണ്. ദിലീപിന്റെ ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. വിനീത് ഒളിവിലാണ്. പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.

English summary
Murder attempt on petrol pumb in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X