കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലപാതകശ്രമമോ... രണ്ട് സംഭവങ്ങളെ കുറിച്ചും അബ്ദുള്ളക്കുട്ടിതന്നെ പറയുന്നു; എന്താണ് സംശയത്തിന് കാരണം

Google Oneindia Malayalam News

കണ്ണൂര്‍: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയുടെ കാറിന് പിന്നില്‍ കഴിഞ്ഞ ദിവസം ടോറസ് ലോറി ഇടിച്ച് അപകടം ഉണ്ടായിരുന്നു. അതിന് മുമ്പ് വെളിയങ്കോട് ഒരു ഹോട്ടലില്‍ വച്ച് ആളുകള്‍ കൈയ്യേറ്റത്തിന് ശ്രമിച്ചെന്നും അബ്ദുള്ളക്കുട്ടി ആരോപിക്കുന്നു.

അബ്ദുള്ളക്കുട്ടിക്കെതിരെ കൈയ്യേറ്റ ശ്രമം ഉണ്ടായിട്ടില്ലെന്ന് ഹോട്ടലുടമ; പരാതി അറിഞ്ഞത് രാവിലെ മാത്രംഅബ്ദുള്ളക്കുട്ടിക്കെതിരെ കൈയ്യേറ്റ ശ്രമം ഉണ്ടായിട്ടില്ലെന്ന് ഹോട്ടലുടമ; പരാതി അറിഞ്ഞത് രാവിലെ മാത്രം

അബ്ദുള്ളക്കുട്ടിയുടെ വാഹനം ആക്രമിച്ചെന്ന് പരാതി;കാറിന്റെ പിറകിൽ ലോറികൊണ്ട് ഇടിച്ചു,സംഭവം മലപ്പുറത്ത്അബ്ദുള്ളക്കുട്ടിയുടെ വാഹനം ആക്രമിച്ചെന്ന് പരാതി;കാറിന്റെ പിറകിൽ ലോറികൊണ്ട് ഇടിച്ചു,സംഭവം മലപ്പുറത്ത്

രണ്ട് സംഭവങ്ങളും ചേര്‍ത്തുവയ്ക്കുമ്പോള്‍ അത് ബോധപൂര്‍വ്വമായിരുന്നോ എന്ന് സംശയിക്കുന്നു എന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. റിപ്പോർട്ടർ ടിവിയോടായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഹോട്ടലില്‍ വച്ചോ ഹോട്ടലിന് പുറത്ത് വച്ചോ അബ്ദുള്ളക്കുട്ടിയോട് ആരും മോശമായി പെരുമാറിയിട്ടില്ല എന്നാണ് പിന്നീട് ഹോട്ടലുടമ പ്രതികരിച്ചത്. വിശദാംശങ്ങള്‍ നോക്കാം...

വെളിയങ്കോട്ടെ ഹോട്ടല്‍

വെളിയങ്കോട്ടെ ഹോട്ടല്‍

വെളിയങ്കോടുള്ള ഫാസ്റ്റ് ഫുഡ് കടയില്‍ ഭക്ഷണം കഴിയ്ക്കാന്‍ കയറിയപ്പോള്‍ ആണ് മോശം പെരുമാറ്റം ഉണ്ടായത് എന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. തനിക്കൊപ്പം രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഹോട്ടലില്‍ ഉണ്ടായിരുന്ന ചിലര്‍ക്ക് തന്നെ മനസ്സിലായപ്പോള്‍ മോശം പരാമര്‍ശങ്ങളും പരിഹാസങ്ങളും ഒക്കെ ഉണ്ടായി എന്നും അദ്ദേഹം പറയുന്നു.

ഷേക്ക് ഹാന്‍ഡ് ചോദിച്ചു, നമസ്‌തേ പറഞ്ഞു

ഷേക്ക് ഹാന്‍ഡ് ചോദിച്ചു, നമസ്‌തേ പറഞ്ഞു

ഭക്ഷണം കഴിച്ച് ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഒരു ഹസ്തദാനത്തിനായി മുന്നോട്ട് വന്നു. മാസ്‌ക് പോലും ധരിക്കാത്ത ആളായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ താന്‍ തിരിച്ച് നമസ്‌തേ പറയുകയും ചെയ്തു.

കല്ലെറിഞ്ഞു

കല്ലെറിഞ്ഞു

എന്നാല്‍ നമസ്‌തേ പറഞ്ഞതിനെ ചൊല്ലി അയാള്‍ അനാവശ്യമായി തര്‍ക്കിച്ചു എന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. തര്‍ക്കത്തിന് നില്‍ക്കാതെ യാത്ര തുടരാന്‍ മുതിര്‍ന്നപ്പോള്‍ ചിലര്‍ വന്ന് വളരെ മോശമായ പദപ്രയോഗങ്ങള്‍ നടത്തി. ഇതിനിടെ കല്ലെറിയാനും ശ്രമിച്ചു. ഒരു കല്ല് കാറിന്റെ മുകളിലാണ് തട്ടിയത് എന്നും അബ്ദുള്ളക്കുട്ടി പറയുന്നു.

അപകടം

അപകടം

ഹോട്ടലിലെ സംഭവം നടന്ന് കുറച്ച് സമയത്തിന് ശേഷം ആണ് കാര്‍ അപകടത്തില്‍ പെടുന്നത്. അത് ഒരു സാധാരണ അപകടമായിരുന്നെന്ന് കണ്ടുനിന്നവര്‍ക്ക് ബോധ്യപ്പെട്ട കാര്യമണ്. രണ്ട് തവണയാണ് കാറിന് പിന്നില്‍ വന്നിടിച്ചത് എന്നും അബ്ദുള്ളക്കുട്ടി പറയുന്നുണ്ട്.

സംശയം തോന്നാനുള്ള കാരണങ്ങള്‍

സംശയം തോന്നാനുള്ള കാരണങ്ങള്‍

ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് ഡ്രൈവര്‍ പറഞ്ഞത്. സമയം രാത്രി ഒമ്പതേ മുക്കാലേ ആയിരുന്നുള്ളു അപ്പോള്‍. ആ വണ്ടി ഒരു ദീര്‍ഘദൂര വണ്ടിയും ആയിരുന്നില്ല. അതുകൊണ്ടൊക്കെ തന്നെയാണ് അപകടം ബോധപൂര്‍വ്വം ഉണ്ടാക്കിയതാണോ എന്ന് സംശയിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

കയ്യേറ്റം നടന്നിട്ടില്ലെന്ന്

കയ്യേറ്റം നടന്നിട്ടില്ലെന്ന്

എന്നാല്‍ ഹോട്ടലില്‍ വച്ച് ഹോട്ടലിന്റെ പുറത്ത് വച്ചോ അബ്ദുള്ളക്കുട്ടിയെ ആരും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടില്ല എന്നാണ് ഹോട്ടലുടമ ഷക്കീര്‍ പറയുന്നത്. അബ്ദുള്ളക്കുട്ടിയുടെ പരാതിയെ കുറിച്ച് താന്‍ അറിഞ്ഞത് രാവിലെ മാത്രമാണെന്നും ഹോട്ടലുടമ പറഞ്ഞു.

പോലീസ് അന്വേഷണം

പോലീസ് അന്വേഷണം

വാഹനാപകടം സംബന്ധിച്ച് അബ്ദുള്ളക്കുട്ടിയുടെ ഡ്രൈവര്‍ ആണ് പരാതി നല്‍കിയിട്ടുള്ളത്. അത് സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കുന്നുണ്ട്. വശധ്രമമാണോ എന്ന് അന്വേഷണത്തിലൂടെ കണ്ടെത്തട്ടേ എന്നാണ് അബ്ദുള്ളക്കുട്ടിയുടെ പക്ഷം. ഹോട്ടലിലെ സംഭവത്തിലും അബ്ദുള്ളക്കുട്ടി പരാതി നല്‍കിയിട്ടുണ്ട്.

Recommended Video

cmsvideo
BJP National Vice President AP Abdullakutty Attacked By Unknown Persons In Malappuram

English summary
Murder attempt or normal accident: BJP National vice president AP Abdullakutty explains.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X