Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിത എസ് നായരെ അപായപ്പെടുത്താന്‍ ശ്രമം?

തിരുവനന്തപുരം: സോളാര്‍ വിവാദ നായിക സരിത എസ് നായര്‍ ഒരുപാട് രഹസ്യങ്ങളുടെ കലവറയാണ്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് മുമ്പ് പലപ്പോഴും അവര്‍ പറഞ്ഞിട്ടും ഉണ്ട്.

അങ്ങനെയുള്ള സരിതയെ അപായപ്പെടുത്താന്‍ ശ്രമം നടന്നു എന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്നവിവരം. ടിപ്പര്‍ ലോറി ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് പറയപ്പെടുന്നത്.

തിരുവനന്തപുരത്ത് വച്ചായിരുന്നത്രെ സംഭവം. സരിത ലോറി ഡ്രൈവറെ തടഞ്ഞുവയ്ക്കുകയും പിന്നീട് പോലീസിനെ വിളിച്ച് വരുത്തി കൈമാറുകയും ചെയ്തിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.

രഹസ്യങ്ങളുടെ കലവറ

രഹസ്യങ്ങളുടെ കലവറ

താന്‍ എല്ലാം തുറന്ന് പറഞ്ഞാല്‍ അത് കേരളം താങ്ങില്ല എന്നായിരുന്നു സരിത പണ്ട് പറഞ്ഞത്. കേരള രാഷ്ട്രീയത്തെ ഇളക്കി മറിയ്ക്കാന്‍ പറ്റിയ രഹസ്യങ്ങള്‍ പലതും സരിയുടെ കൈവശമുണ്ടെന്നാണ് പറയപ്പെടുന്നത്.

വധഭീഷണി

വധഭീഷണി

സോളാര്‍ കേസിന്റെ തുടക്ക കാലത്തായിരുന്നു തന്റെ ജീവന് ഭീഷണിയുള്ളതായി സരിത പറഞ്ഞിരുന്നത്. എന്നാല്‍ അടുത്തകാലത്തായി അത്തരം പരാതികളൊന്നും ഉന്നയിച്ചിട്ടില്ല.

കത്തിലെ പേരുകള്‍

കത്തിലെ പേരുകള്‍

മജിസ്‌ട്രേറ്റിന് നല്‍കാനായി തയ്യാറാക്കിയത് എന്ന് പറയുന്ന കത്തില്‍ കേരളത്തിലെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളുടേയും പേരുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വിവാദം അധിക നാള്‍ നീണ്ടുനിന്നില്ല.

വാട്‌സ് ആപ്പ് ദൃശ്യങ്ങള്‍

വാട്‌സ് ആപ്പ് ദൃശ്യങ്ങള്‍

സ്വകാര്യ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിച്ചതിന് പിന്നില്‍ തന്റെ ശത്രുക്കളാണെന്നായിരുന്നു സരിതയുടെ ആരോപണം. എന്നാല്‍ ഈ കേസില്‍ അന്വേഷണം എവിടേയും എത്തിയില്ല.

എനിക്കൊന്നും അറിയില്ല

എനിക്കൊന്നും അറിയില്ല

താന്‍ നിരപരാധിയാണെന്നാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ള ലോറി ഡ്രൈവര്‍ പറയുന്നത്. ലോറി തടഞ്ഞ് നിര്‍ത്തി സരിത ഇയാളെ പോലീസില്‍ ഏല്‍പിയ്ക്കുക ആയിരുന്നത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+