ശ്രീശാന്തിനെ ജയിലില്‍ കൊല്ലാന്‍ ശ്രമിച്ചു... ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
കൊച്ചി: ഐപിഎല്‍ കോഴ വിവാദത്തില്‍ പെട്ട മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് നേര്‍ക്ക് വധശ്രമം ഉണ്ടായെന്ന് വെളിപ്പെടുത്തല്‍. ശ്രീശാന്തിന്റെ സഹോദരീഭര്‍ത്താവും ഗായകനും ആയ മധു ബാലകൃഷ്ണനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഐപിഎല്‍ കോഴയില്‍ അറസ്റ്റിലായ ശ്രീശാന്തിനെ തീഹാര്‍ ജയിലില്‍ ആയിരുന്നു പാര്‍പ്പിച്ചിരുന്നത്. ഇവിടെ വച്ചാണ് വധശ്രമം ഉണ്ടായതെന്നാണ് മധു ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍. ജയില്‍ ഉണ്ടായിരുന്ന ഒരു ഗുണ്ടയായിരുന്നു ഇതിന് പിന്നിലെന്നും മധു ബാലകൃഷ്ണന് പറയുന്നു. മനോരമ ന്യൂസിനോടായിരുന്നു മധു ഇക്കാര്യം പറഞ്ഞത്.

ജയിലില്‍ വധശ്രമം
ഐപിഎല്‍ കോഴ വിവാദത്തില്‍ തീഹാര്‍ ജയിലില്‍ അടക്കപ്പെട്ടപ്പോഴാണ് ശ്രീശാന്തിന് നേര്‍ക്ക് വധശ്രമം ഉണ്ടായതെന്നാണ് മധു ബാലകൃഷ്ണന് വെളിപ്പെടുത്തിയിരിക്കുന്നത്.

ഗുണ്ട?
ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഒരു ഗുണ്ടയാണ് വധശ്രമം നടത്തിയതെന്നാണ് വെളിപ്പെടുത്തല്‍. എന്നാല്‍ ഇതിന് പിന്നിലെ ചേതോവികാരം എന്തെന്ന് വ്യക്തമല്ല.

ആയുധം
ജയിലിനുള്ളില്‍ ആയുധം കിട്ടാന്‍ എളുപ്പമല്ലല്ലോ... വാതിലിന്റെ സാക്ഷ മൂര്്ച്ചകൂട്ടിയാണ് ആയുധമൊരുക്കിയത്. ഇതുകൊണ്ടായിരുന്നു ഭീഷണി.

പരാതി നല്കി
ശ്രീശാന്ത് എന്തായാലും മിണ്ടാതിരുന്നില്ല. ജയില്‍ അധികൃതര്‍ക്ക് പരാതി നല്കി. തുടര്‍ന്ന് ശ്രീശാന്തിനെ വേറെ സെല്ലിലേക്ക് മാറ്റിയെന്നും മധു ബാലകൃഷ്ണ്‍ പറയുന്നു.

ആരും അറിഞ്ഞില്ല
ഐപിഎല്‍ കോഴ വിവാദം കത്തി നിന്നിരുന്ന സമയമായിരുന്നു അത്. എങ്കിലും ഒരാള്‍ പോലും ഈ വിഷയം അറിഞ്ഞില്ല. ശ്രീശാന്ത് പോലും പുറത്താരോടും ഇക്കാര്യം പറഞ്ഞതും ഇല്ല.

ഐപിഎല്‍ ബന്ധം
വധശ്രമത്തിന് പിന്നില്‍ ഐപിഎല്‍ ബന്ധം വല്ലതും ഉണ്ടോ എന്നറിയില്ലെന്നാണ് മധുബാലകൃഷ്ണന് പ്രതികരിച്ചത്.

കള്ളക്കേസ്
ഐപിഎല്‍ കോഴ വിവാദത്തില്‍ ശ്രീശാന്തിനെ കള്ളക്കേസില്‍ കുടുക്കുകയ.ായിരുന്നുവെന്ന് ആക്ഷേപമുണ്ട്. ശ്രീശാന്തിനെതിരെ മോക്കക്ക ചുമത്തിയതിനെ കോടതിയും വിമര്‍ശിച്ചിരുന്നു.

വിധി ഉടന്‍
ഐപിഎല്‍ കോഴ വിവാദത്തില്‍ കോടതി അടുത്ത മാസം വിധി പറയും. ശ്രീശാന്ത് ഏറെ പ്രതീക്ഷയിലാണ്.

ശ്രീശാന്തിനെ ഭയമോ
ഐപിഎല്ലിലെ വന്‍ തോക്കുകള്‍ ശ്രീശാന്തിനെ ഭയക്കുന്നുണ്ടോ... അവര്‍ സ്വയം രക്ഷപ്പെടാന്‍ ശ്രീശാന്തിനെ കരുവാക്കുകയായിരുന്നോ... സംശയങ്ങള്‍ ഏറെയാണ്.

പ്രതീക്ഷയോടെ ശ്രീശാന്ത്
കോടതി തന്നെ കുറ്റ വിമുക്തനാക്കും എന്ന പ്രതീക്ഷയിലാണ് ശ്രീശാന്ത്. തനിക്ക് ക്രിക്കറ്റിലേക്ക് തിരിച്ച് വരാനാകുമെന്നും ശ്രീശാന്ത് പ്രതീക്ഷിക്കുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications