കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീശാന്തിനെ ജയിലില്‍ കൊല്ലാന്‍ ശ്രമിച്ചു... ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ഐപിഎല്‍ കോഴ വിവാദത്തില്‍ പെട്ട മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് നേര്‍ക്ക് വധശ്രമം ഉണ്ടായെന്ന് വെളിപ്പെടുത്തല്‍. ശ്രീശാന്തിന്റെ സഹോദരീഭര്‍ത്താവും ഗായകനും ആയ മധു ബാലകൃഷ്ണനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഐപിഎല്‍ കോഴയില്‍ അറസ്റ്റിലായ ശ്രീശാന്തിനെ തീഹാര്‍ ജയിലില്‍ ആയിരുന്നു പാര്‍പ്പിച്ചിരുന്നത്. ഇവിടെ വച്ചാണ് വധശ്രമം ഉണ്ടായതെന്നാണ് മധു ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍. ജയില്‍ ഉണ്ടായിരുന്ന ഒരു ഗുണ്ടയായിരുന്നു ഇതിന് പിന്നിലെന്നും മധു ബാലകൃഷ്ണന്‍ പറയുന്നു. മനോരമ ന്യൂസിനോടായിരുന്നു മധു ഇക്കാര്യം പറഞ്ഞത്.

ജയിലില്‍ വധശ്രമം

ജയിലില്‍ വധശ്രമം

ഐപിഎല്‍ കോഴ വിവാദത്തില്‍ തീഹാര്‍ ജയിലില്‍ അടക്കപ്പെട്ടപ്പോഴാണ് ശ്രീശാന്തിന് നേര്‍ക്ക് വധശ്രമം ഉണ്ടായതെന്നാണ് മധു ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

 ഗുണ്ട?

ഗുണ്ട?

ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഒരു ഗുണ്ടയാണ് വധശ്രമം നടത്തിയതെന്നാണ് വെളിപ്പെടുത്തല്‍. എന്നാല്‍ ഇതിന് പിന്നിലെ ചേതോവികാരം എന്തെന്ന് വ്യക്തമല്ല.

ആയുധം

ആയുധം

ജയിലിനുള്ളില്‍ ആയുധം കിട്ടാന്‍ എളുപ്പമല്ലല്ലോ... വാതിലിന്റെ സാക്ഷ മൂര്‍്ച്ചകൂട്ടിയാണ് ആയുധമൊരുക്കിയത്. ഇതുകൊണ്ടായിരുന്നു ഭീഷണി.

പരാതി നല്‍കി

പരാതി നല്‍കി

ശ്രീശാന്ത് എന്തായാലും മിണ്ടാതിരുന്നില്ല. ജയില്‍ അധികൃതര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് ശ്രീശാന്തിനെ വേറെ സെല്ലിലേക്ക് മാറ്റിയെന്നും മധു ബാലകൃഷ്ണ്‍ പറയുന്നു.

ആരും അറിഞ്ഞില്ല

ആരും അറിഞ്ഞില്ല

ഐപിഎല്‍ കോഴ വിവാദം കത്തി നിന്നിരുന്ന സമയമായിരുന്നു അത്. എങ്കിലും ഒരാള്‍ പോലും ഈ വിഷയം അറിഞ്ഞില്ല. ശ്രീശാന്ത് പോലും പുറത്താരോടും ഇക്കാര്യം പറഞ്ഞതും ഇല്ല.

ഐപിഎല്‍ ബന്ധം

ഐപിഎല്‍ ബന്ധം

വധശ്രമത്തിന് പിന്നില്‍ ഐപിഎല്‍ ബന്ധം വല്ലതും ഉണ്ടോ എന്നറിയില്ലെന്നാണ് മധുബാലകൃഷ്ണന്‍ പ്രതികരിച്ചത്.

കള്ളക്കേസ്

കള്ളക്കേസ്

ഐപിഎല്‍ കോഴ വിവാദത്തില്‍ ശ്രീശാന്തിനെ കള്ളക്കേസില്‍ കുടുക്കുകയ.ായിരുന്നുവെന്ന് ആക്ഷേപമുണ്ട്. ശ്രീശാന്തിനെതിരെ മോക്കക്ക ചുമത്തിയതിനെ കോടതിയും വിമര്‍ശിച്ചിരുന്നു.

വിധി ഉടന്‍

വിധി ഉടന്‍

ഐപിഎല്‍ കോഴ വിവാദത്തില്‍ കോടതി അടുത്ത മാസം വിധി പറയും. ശ്രീശാന്ത് ഏറെ പ്രതീക്ഷയിലാണ്.

ശ്രീശാന്തിനെ ഭയമോ

ശ്രീശാന്തിനെ ഭയമോ

ഐപിഎല്ലിലെ വന്‍ തോക്കുകള്‍ ശ്രീശാന്തിനെ ഭയക്കുന്നുണ്ടോ... അവര്‍ സ്വയം രക്ഷപ്പെടാന്‍ ശ്രീശാന്തിനെ കരുവാക്കുകയായിരുന്നോ... സംശയങ്ങള്‍ ഏറെയാണ്.

 പ്രതീക്ഷയോടെ ശ്രീശാന്ത്

പ്രതീക്ഷയോടെ ശ്രീശാന്ത്

കോടതി തന്നെ കുറ്റ വിമുക്തനാക്കും എന്ന പ്രതീക്ഷയിലാണ് ശ്രീശാന്ത്. തനിക്ക് ക്രിക്കറ്റിലേക്ക് തിരിച്ച് വരാനാകുമെന്നും ശ്രീശാന്ത് പ്രതീക്ഷിക്കുന്നു.

English summary
Murder attempt towards Sreesanth in Tihar Jail: Madhu Balakrishnan reveals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X