ഒന്‍പതുപേരെ കൊലപ്പെടുത്തിയ മോഷ്ടാവ് കൊച്ചിയില്‍ പിടിയില്‍, സംഭവകഥകള്‍ അതിക്രൂരം
കൊച്ചി; ഒന്‍പത് കൊലപാതകങ്ങള്‍ നടത്തിയ പ്രതി കൊച്ചിയില്‍ പിടിയില്‍. എറണാകുളം സ്വദേശി കുഞ്ഞുമോനാണ് പോലീസ് പിടിയിലായത്. റോഡരികില്‍ ഉറങ്ങികിടന്നവരെ തലയ്ക്കടിച്ച് കൊല്ലുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് അറിയിച്ചു.
മോഷണ ശ്രമത്തിനിടെയാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും പോലീസ് പറഞ്ഞു. അവസാനമായി എറണാകുളം ട്രാഫിക് ജംഗ്ഷനില്‍ ഉറങ്ങി കിടന്നിരുന്ന വ്യക്തിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ രക്ഷപ്പെട്ട ഇയാളുടെ പരാതിയിലും മൊഴിയുടെ അടിസ്ഥാനത്തിലുമാണ് പോലീസ് അന്വേഷണം നടത്തിയത്.
ഇയാള്‍ നടത്തിയ ആറു കൊലപാതകങ്ങളുടെ സൂചന ലഭിച്ചെന്നും പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.












Click it and Unblock the Notifications