വെഞ്ഞാറമൂട് ഇരട്ടകൊലപാതകം; ആറ് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; രണ്ട് പേര് ഒളിവില്‍
തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതക കേസില്‍ ആറ് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സജീവ്,സനല്‍, ഷജിത്, അജിത്, നജീബ്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക. ഇതില്‍ യുവാക്കളെ വെട്ടിയത് സജീവ്, അന്‍സര്‍, ഉണ്ണി സനല്‍ എന്നിവര്‍ ചേര്‍ന്നാണെന്നും മറ്റുള്ളവര്‍ കൊലപാതകം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
മറ്റ് നാല് പേരും കൃത്യം നടത്തിയ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ്. സംഭവത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. എന്നാല്‍ കൊലപാതകത്തില്‍ സാക്ഷി തിരിച്ചറിഞ്ഞ അന്‍സര്‍ എന്ന വ്യക്തി സംഘത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് അറസ്റ്റിലായവരുടെ മൊഴി.

Recommended Video
കൊല്ലപ്പെട്ട മുഹമ്മദ് ഹഖീനും മിഥിലാജിനും ഒപ്പമുണ്ടായിരുന്ന ഷഹീനാണ് അന്‍സറും സംഘത്തിലുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. ഫോട്ടായിലായിരുന്നു അന്‍സറിനെ ഷഹീന് തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ പിടിയിലായ പ്രതികള്‍ ഇത് നിഷേധിക്കുകയായിരുന്നു. അന്‍സര്‍ ഒപ്പമുണ്ടായിരുന്നില്ലായെന്ന പ്രതികളുടൊ മൊഴി പൊലീസിനെ കുഴക്കുന്നു. അന്‍സര്‍, ഉണ്ണി എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.
സംഭവത്തില്‍ കോണ്‍ഗ്രസ് ബന്ധം വ്യക്തമാക്കുന്ന എഫ്ഐആര്‍ ആണ് പൊലീസ് തയ്യാറാക്കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകരോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ആയുധങ്ങളുമായെത്തിയ പ്രതികള്‍ കൊലപാതകം നടത്തണമെന്ന ഉദ്ദേശത്തോടെയാണ് ഇവരെ ആക്രമിച്ചതെന്നും എഫ്ഐആറില്‍ പറയുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications