കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെഞ്ഞാറമൂട് ഇരട്ടകൊലപാതകം; ആറ് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; രണ്ട് പേര്‍ ഒളിവില്‍

Google Oneindia Malayalam News

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതക കേസില്‍ ആറ് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സജീവ്,സനല്‍, ഷജിത്, അജിത്, നജീബ്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക. ഇതില്‍ യുവാക്കളെ വെട്ടിയത് സജീവ്, അന്‍സര്‍, ഉണ്ണി സനല്‍ എന്നിവര്‍ ചേര്‍ന്നാണെന്നും മറ്റുള്ളവര്‍ കൊലപാതകം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

മറ്റ് നാല് പേരും കൃത്യം നടത്തിയ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ്. സംഭവത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. എന്നാല്‍ കൊലപാതകത്തില്‍ സാക്ഷി തിരിച്ചറിഞ്ഞ അന്‍സര്‍ എന്ന വ്യക്തി സംഘത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് അറസ്റ്റിലായവരുടെ മൊഴി.

cpm murder

Recommended Video

cmsvideo
Pinarayi vijayan slaps congress in nh 66 issue

കൊല്ലപ്പെട്ട മുഹമ്മദ് ഹഖീനും മിഥിലാജിനും ഒപ്പമുണ്ടായിരുന്ന ഷഹീനാണ് അന്‍സറും സംഘത്തിലുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. ഫോട്ടായിലായിരുന്നു അന്‍സറിനെ ഷഹീന്‍ തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ പിടിയിലായ പ്രതികള്‍ ഇത് നിഷേധിക്കുകയായിരുന്നു. അന്‍സര്‍ ഒപ്പമുണ്ടായിരുന്നില്ലായെന്ന പ്രതികളുടൊ മൊഴി പൊലീസിനെ കുഴക്കുന്നു. അന്‍സര്‍, ഉണ്ണി എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.

സംഭവത്തില്‍ കോണ്‍ഗ്രസ് ബന്ധം വ്യക്തമാക്കുന്ന എഫ്‌ഐആര്‍ ആണ് പൊലീസ് തയ്യാറാക്കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ആയുധങ്ങളുമായെത്തിയ പ്രതികള്‍ കൊലപാതകം നടത്തണമെന്ന ഉദ്ദേശത്തോടെയാണ് ഇവരെ ആക്രമിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എഫ്ഐആര്‍വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എഫ്ഐആര്‍

ഇന്ത്യന്‍ സാമ്പത്തിക രംഗം തകരുന്നു; വളര്‍ച്ചയില്‍ വന്‍ ഇടിവ്, പാദവാര്‍ഷിക കണക്കുകള്‍ പുറത്ത്ഇന്ത്യന്‍ സാമ്പത്തിക രംഗം തകരുന്നു; വളര്‍ച്ചയില്‍ വന്‍ ഇടിവ്, പാദവാര്‍ഷിക കണക്കുകള്‍ പുറത്ത്

 മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന്; രാജ്യത്ത് ഒരാഴ്ച്ച ദുഃഖാചരണം മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന്; രാജ്യത്ത് ഒരാഴ്ച്ച ദുഃഖാചരണം

English summary
murder case of Venjaramoodu DYFI activists: The arrest of six people will be recorded today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X