തൃശൂർ കൊലപാതകം; പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ ജുവെനെല്‍ ജസ്റ്റിസിനു മുന്നില്‍ ഹാജരാക്കി
തൃശൂര്‍: ഭര്‍തൃമതിയായ യുവതിക്കൊപ്പം ലോഡ്ജില്‍ താമസിച്ച യുവാവ് മര്‍ദനമേറ്റ് മരിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ ജുവെനെല്‍ ജസ്റ്റിസിന് മുന്നില്‍ ഹാജരാക്കി. പാവറട്ടി മരുതയൂര്‍ സ്വദേശി അമ്പാടി സന്തോഷ് മര്‍ദനമേറ്റ് മരിച്ച കേസിലാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് ഇവരെ ജസ്റ്റിസിന് മുന്നില്‍ ഹാജരാക്കിയത്. നേരത്തെ പിടിയിലായ പ്രതികളുടെ ബന്ധുക്കളാണിവര്‍. കേസിലെ ഒന്നുംരണ്ടും പ്രതികളായ എരുമപ്പെട്ടി നെല്ലുവായ് സ്വദേശി കുന്നത്തുള്ളി ദിനേശന്‍, പാണ്ടികശാലവളപ്പില്‍ മഹേഷ് എന്നിവര്‍ റിമാന്‍ഡിലാണ്. ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

പ്രതികളെ തിരിച്ചറിയല്‍ പരേഡ് നടത്തിയതിന് ശേഷമാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കുക. കസ്റ്റഡിയിലെടുത്ത പ്രതികളെ തെളിവെടുപ്പ് നടത്തി പോലീസ് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞമാസം 23ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ ഒന്നാംപ്രതി ദിനേശന്റെ ഭാര്യയുമായി സന്തോഷ് ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ കഴിഞ്ഞു വരികയായിരുന്നു.












Click it and Unblock the Notifications