ചപ്പാത്തി കോലു കൊണ്ട് ഏഴ് മാസം പ്രായമുള്ള മകനെ അടിച്ചു കൊന്ന അച്ഛന് ജീവപര്യന്തം !!
മധ്യപ്രദേശിലേക്ക് തിരികെ പോകുന്നതുമായി ബന്ധപ്പെട്ട വഴക്കിനൊടുവിലാണ് സമീര്‍ ഏഴ് മാസം പ്രായമുള്ള മകനെ അടിച്ചു കൊലപ്പെടുത്തിയത്.
തൊടുപുഴ : ഏഴ് മാസം പ്രായമുള്ള മകനെ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ അച്ഛന് ജീവപര്യന്തം. ചപ്പാത്തി പരത്താന്‍ ഉപയോഗിക്കുന്ന കോലു കൊണ്ടാണ് മധ്യപ്രദേശ് സ്വദേശിയായ സമീര്‍ പിഞ്ചു മകനെ അടിച്ചുകൊന്നത്.
2011 ലാണ് സംഭവം നടന്നത്. സമീറിന്റെ ഭാര്യ റിസാനയുടെ കുടുംബ വീട്ടില്‍ വെച്ചാണ് പ്രതി സംഭവം നടത്തിയത്. മധ്യപ്രദേശിലേക്ക് തിരിച്ചു പോകുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ വഴക്കിനു ശേഷമാണ് സമീര്‍ മകനെ അടിച്ചു കൊന്നത്. പിന്നാലെ ഭാര്യ റിനീസിന്റെ തലയ്ക്കും അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

മകനെ അടിച്ചു കൊന്നു
ഏഴ് മാസം പ്രായമുള്ള മകന് ആദിലിനെ ചപ്പാത്തി കോലു കൊണ്ട് അടിച്ചാണ് സമീര്‍ കൊലപ്പെടുത്തിയത്. പിന്നീട് ഭാര്യ റിനീസിന്റെ തലയ്ക്കും തുടരെത്തുടരെ അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

വീട്ടില്‍ ആരുമില്ലാത്ത സമയം
മധ്യപ്രദേശ് സ്വദേശിയായ സമീര്‍ ഭാര്യ റിനീസിന്റെ കുടുംബവീട്ടിലാണ് താമസിച്ചു വരുന്നത്.2009 ലായിരുന്നു ഇവരുടെ വിവാഹം. വീട്ടിലെ മറ്റു അംഗങ്ങള്‍ പുറത്ത് പോയ സമയത്താണ് സമീര്‍ കുറ്റകൃത്യം നടത്തിയത്.

വഴക്ക് തുടങ്ങിയത്
മധ്യപ്രദേശിലേക്ക് തിരിച്ചു പോകുന്നതുമായി ബന്ധപ്പെട്ട് സമീറും റിനീസും തമ്മില്‍ നിരന്തരം വഴക്കിട്ടിരുന്നു. അനുജത്തിയുടെ വിവാഹ ശേഷം തിരികെ പോകാമെന്ന് റിനീസ് സമീറിനോട് പറഞ്ഞിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്നതിനെത്തുടര്ന്നാണ് സമീര്‍ അക്രമാസക്തനായത്.

ജീവപര്യന്തം തടവ്
ഏഴ് മാസം പ്രായമുള്ള മകനെ ചപ്പാത്തി കോലു കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസില്‍ പിതാവ് സമീറിന് ജീവപര്യന്തം തടവുശിക്ഷ. ഇടുക്കി ജില്ലാ സെപ്ഷല്‍ കോടതി ജഡ്ജി കെആര്‍ മധുകുമാറാണ് ശിക്ഷ വിധിച്ചത്.

പിഴയും ഒടുക്കണം
മകനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഭാര്യയെ തലയ്ക്കടിച്ച് മാരകമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് 10 വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും ഒടുക്കാനും കോടതി വിധിച്ചിട്ടുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications