കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതി വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്; നിര്‍ണായക വിവരങ്ങള്‍

Google Oneindia Malayalam News

പത്തനംതിട്ട: വെട്ടേറ്റ് മരിച്ച സിപിഎം പ്രവര്‍ത്തകന്‍ സന്ദീപിന്റെ കൊലപാതകത്തില്‍ നിര്‍ണായകമായ ഫോണ്‍ സംഭാഷണം പുറത്ത്. കൊലപാതകത്തിന് ശേഷം പ്രതികളിലൊരാളായ വിഷ്ണു കുമാര്‍റിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. സന്ദീപിന്റെ കഴുത്തില്‍വെട്ടിയത് താനാണെന്നും സന്ദീപുമായി കനിക്ക് മുന്‍പും പലപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നുമാണ് സംഭാഷണത്തില്‍ പറയുന്നത്.

നാഗാലാന്റില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് സൈന്യം; അന്വേഷണം പ്രഖ്യാപിച്ചുനാഗാലാന്റില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് സൈന്യം; അന്വേഷണം പ്രഖ്യാപിച്ചു

ഡമ്മി പ്രതികളെ അവതരിപ്പിക്കാനുള്ള ശ്രമം നടന്നതായും സംഭാഷണത്തില്‍ സൂചനയുണ്ട്. കൊലപാതകത്തിന് ശേഷം എല്ലാവരും മൂന്നായി പിരിഞ്ഞുവെന്നും ഒന്നാം പ്രതി ജിഷ്ണു, പ്രമോദ്, നന്ദു എന്നിവര്‍ കരുവാറ്റയിലേക്കാണ് പോയതെന്നും മുഹമ്മദ് ഫൈസല്‍ മറ്റൊരിടത്തേക്കും അഞ്ചാം പ്രതിയായ വിഷ്ണു കുമാര്‍ സ്വന്തം വീട്ടിലേക്കുമാണ് പോയതെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. ജിഷ്ണുവും സന്ദീപുമായി മുന്‍പും പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കൈയില്‍ കിട്ടിയപ്പോള്‍ കൊലപാതകം നടത്തുകയായിരുന്നുവെന്നും പുറത്ത് വന്ന ഫോണ്‍ സംഭാഷണത്തില്‍ വിഷ്ണു പറയുന്നു.

1

സന്ദീപ് മരിക്കുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും വിഷ്ണുകുമാര്‍ പറയുന്നുണ്ട്. ഡമ്മി പ്രതികളെ അവതരിപ്പിക്കാനുള്ള നീക്കം നടന്നതായും സംഭാഷണത്തില്‍ വ്യക്തമാണ്. പ്രതികളായ ജിഷ്ണു, നന്ദു, പ്രമോദ് എന്നിവര്‍ പോലീസില്‍ കീഴടങ്ങുമെന്നും എന്നാല്‍ താന്‍ കയറേണ്ടതില്ലെന്നാണ് നിര്‍ദേശമെന്നും വിഷ്ണു സംഭാഷണത്തില്‍ പറയുന്നു. കൊലപാതകത്തിന് ശേഷം വീട്ടിലെത്തിയ വിഷ്ണു പെരിങ്ങരയിലുള്ള സുഹൃത്തിനേയും തിരുവല്ലയിലുള്ള മറ്റൊരു സുഹൃത്തിനേയും കോണ്‍ഫറന്‍സ് കോളില്‍ വിളിച്ച സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. ഡമ്മി പ്രതികളെ അവതരിപ്പിക്കാനുള്ള നീക്കം നടന്നുവെന്ന സൂചനയില്‍ നിന്ന് വ്യക്തമാകുന്നത് കൊലപാതകത്തിന് മുന്‍പ് കൃത്യമായ ആസൂത്രണവും ഗൂഡാലോചനയും നടന്നുവെന്ന് തന്നെയാണെന്നാണ് നിഗമനം.

'8 ല്‍ 6 ലും കോണ്‍ഗ്രസ് വിജയം, കെട്ടിവെച്ച കാശ് പോയ ബിജെപി'; രാജസ്ഥാനില്‍ ഇനി പുനഃസംഘടന'8 ല്‍ 6 ലും കോണ്‍ഗ്രസ് വിജയം, കെട്ടിവെച്ച കാശ് പോയ ബിജെപി'; രാജസ്ഥാനില്‍ ഇനി പുനഃസംഘടന

2

അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് സന്ദീപിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും. രാവിലെ 11 മണിയോടോയാണ് കോടിയേരി സന്ദര്‍ശിക്കുക. സന്ദീപിന്റെ കൊലപാതകം വ്യക്തിവൈരാഗ്യമാണെന്ന പൊലീസ് നിഗമനത്തെ അതിരൂക്ഷമായാണ് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നത്. അതേസമയം, പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ അപേക്ഷ കോടതി നാളെയാണ് പരിഗണിക്കുക.

3

അഞ്ച് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ട്തരണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിനെ കൊലപ്പെടുത്താന്‍ കാരണം രാഷ്ട്രീയ വിരോധമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒന്നാം പ്രതി ജിഷ്ണുവിന് സന്ദീപിനോട് വ്യക്തിവൈരാഗ്യവും രാഷ്ട്രീയ വിരോധവും ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സന്ദീപിനെ മാരകമായി കുത്തി പരിക്കേല്‍പ്പിച്ചത് ഒന്നാം പ്രതി ജിഷ്ണു രഘുവാണ്. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടുകൂടിയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണൈന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

മോഡലുകളുടെ മരണം; സൈജു മൊഴി നല്‍കി, പിന്നാലെ എല്ലാവരും അപ്രത്യക്ഷം, മൊബൈല്‍ സ്വിച്ച്ഓഫ്മോഡലുകളുടെ മരണം; സൈജു മൊഴി നല്‍കി, പിന്നാലെ എല്ലാവരും അപ്രത്യക്ഷം, മൊബൈല്‍ സ്വിച്ച്ഓഫ്

4

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലില്‍ വയലില്‍ സന്ദീപിനെ ഒരു സംഘമാളുകള്‍ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. നെഞ്ചില്‍ ഒമ്പത് വെട്ടേറ്റ സന്ദീപ് ആശുപത്രിയിലെത്തും മുമ്പ് തന്നെ മരണരപ്പെടുികയായിരുന്നു. പ്രധാന പ്രതി ജിഷ്ണു രഘു, നന്ദു, പ്രമോദ് എന്നിവരെ കരുവാറ്റയില്‍ നിന്നും കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ഫൈസലിനെ തിരുവല്ല കുറ്റൂറില്‍ വാടക മുറിയില്‍ നിന്നും അഞ്ചാം പ്രതി അഭിയെ എടത്വയില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൃത്യം കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ തന്നെ പൊലീസ് പ്രതികളെ പിടകൂടുകയായിരുന്നു.

5

സന്ദീപിന്റെ കൊലപാതകം വ്യക്തിവൈരാഗ്യമെന്ന പൊലീസ് നിഗമനം തള്ളി സിപിഎം ആദ്യഘട്ടം മുതല്‍ തന്നെ രംഗ്തതെത്തിയിരുന്നു. കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് സിപിഎം ആരോപിച്ചിരുന്നത്. പൊലീസ് നടപടി സര്‍ക്കാര്‍ പരിശോധിക്കണമെന്നും സന്ദീപിന്റേത് ആസൂത്രിത കൊലപാതകമാണെന്നും പിന്നില്‍ ആര്‍എസ്എസ്-ബിജെപി സംഘമാണെന്നും ഗൂഢാലോചന സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നും കോടിയേരി പറഞ്ഞിരുന്നു.

തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി ആര് ഭരിക്കും; സുധാകരനോ മമ്പറം ദിവാകരനോ, ഇന്നറിയാംതലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി ആര് ഭരിക്കും; സുധാകരനോ മമ്പറം ദിവാകരനോ, ഇന്നറിയാം

Recommended Video

cmsvideo
വിവാദത്തിന് പിന്നാലെ വിശദീകരണവുമായി ജയസൂര്യ | Oneindia Malayalam

English summary
Murder of CPM activist in thiruvalla; Defendant Vishnu's phone conversation is out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X