കണ്ണൂരിലേത് ആസൂത്രിത കൊലപാതകമെന്ന് ഡിജിപി
കണ്ണൂര്‍: പയ്യന്നൂരിലേത് ആസൂത്രിത കൊലപാതകങ്ങളെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കൊലപാതകങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കും. കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമുണ്ടോ എന്ന് സ്ഥിതീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പയ്യന്നൂരില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡിജിപി. രണ്ട് കൊലപാതകങ്ങളെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥയിലായ പ്രദേശത്ത് ജില്ലാ പോലീസ് മേധാവി കെ സഞ്ജയ് കുമാര്‍ ഗരുഡിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

സിപിഎം പ്രവര്‍ത്തകന്‍ ധന്‍രാജ്, ബിജെപി പ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ എന്നിവരാണ് ഇന്നലെ കൊല്ലപ്പെട്ടത്. രാത്രി പത്ത് മണിയോടെ ബൈക്കില്‍ വീട്ടില്‍ വന്നിറങ്ങിയ ധന്‍രാജിനെ മുന്ന് ബൈക്കുകളില്‍ വന്ന അക്രമികള്‍ വെട്ടിക്കൊല്ലുകയായിരുന്നു. അര്‍ധരാത്രിയോടെയാണ് സികെ രാമചന്ദ്രന്‍ കുത്തേറ്റ് മരിച്ചത്. രാമചന്ദ്രനേയും വീട്ടില്‍ കയറി തന്നെയാണ് ആക്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ മേഖലയില്‍ വ്യാപക അക്രമമാണ് അരങ്ങേറുന്നത്. കൊലപാതക പരമ്പരകളിലേക്ക് വീണ്ടും കണ്ണൂര്‍ നീങ്ങുന്നതിന്റെ സൂചനയാണിത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പകരത്തിന് പകരം കൊല നടക്കുന്ന സാഹചര്യം കണ്ണൂരിലുണ്ടായിരുന്നു. വളരെ പാട് പെട്ടാണ് ഇതിന് ഒരു അറുതി ഉണ്ടായത്.












Click it and Unblock the Notifications