• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉദയനും ഉമേഷും ലൈംഗിക വൈകൃതത്തിന് അടിമകൾ.. എന്തിനും മടിക്കാത്ത കൊടും കുറ്റവാളികൾ!

തിരുവനന്തപുരം: കോവളത്ത് വെച്ച് വിദേശ വനിതയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളായ ഉമേഷും ഉദയനും അത്ര ചില്ലറക്കാരല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥലത്തെ സ്ഥിരം കുറ്റവാളികളാണ് ഇരുവരുമെന്ന് പോലീസും നാട്ടുകാരും പറയുന്നു.

ബലാത്സംഗക്കേസുകള്‍ അടക്കം നിരവധി കേസുകളില്‍ പ്രതികളാണ് ഇരുവരും. വിദേശ വനിതയെ കൊലപ്പെടുത്തിയ കാട്ടില്‍ ഇവര്‍ സ്ത്രീകളെയും കുട്ടികളേയും വരെ എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട് എന്നാണ് വിവരം. ഇരുവരും ലൈംഗിക വൈകൃതത്തിന് അടിമകളാണെന്ന് പോലീസ് പറയുന്നു.

കൊടും കുറ്റവാളികൾ

കൊടും കുറ്റവാളികൾ

കോവളം പനത്തുറ സ്വദേശികളായ ഉമേഷും ഉദയനും എല്ലാത്തരം കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടിരുന്ന കൊടും കുറ്റവാളികളാണ് എന്നാണ് പോലീസ് പറയുന്നത്. കോവളത്തെ കോളനികള്‍ കേന്ദ്രീകരിച്ചാണത്രേ ഇവരുടെ പ്രവര്‍ത്തനങ്ങള്‍. മുപ്പത് വയസ്സ് പോലും തികഞ്ഞിട്ടില്ലെങ്കിലും ക്രൂരന്മാരായ ഇവരെ പ്രദേശവാസികള്‍ക്ക് ഭയമായിരുന്നു. കാറ്ററിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ ഒഴിവ് സമയങ്ങളില്‍ അനധികൃതമായി ടൂറിസ്റ്റ് ഗൈഡുകളായും മാറുന്നു. മയക്ക് മരുന്ന് കച്ചവടവും ഇവര്‍ക്കുണ്ട്.

നിരവധി കേസുകൾ

നിരവധി കേസുകൾ

കോവളത്ത് എത്തുന്ന വിദേശികളെ ഇവര്‍ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകള്‍ നല്‍കിയാണ് വലയിലാക്കിയിരുന്നത്. ഉമേഷിന്റെ പേരില്‍ 13 കേസുകളാണ് നിലവിലുള്ളത്. ഉദയന്റെ പേരില്‍ 6 കേസുകളും. അതില്‍ സ്ത്രീ പീഡനവും അടിപിടിക്കേസും അബ്കാരി കേസും എല്ലാം ഉള്‍പ്പെടുന്നുണ്ട്. എന്തും ചെയ്യാന്‍ മടിക്കാത്തവരായത് കൊണ്ട് തന്നെ ഇവര്‍ക്കെതിരെ വരുന്ന കേസുകളില്‍ മൊഴി നല്‍കാന്‍ പ്രദേശവാസികള്‍ ഭയന്നിരുന്നു.

ലൈംഗിക വൈകൃതത്തിന് അടിമകൾ

ലൈംഗിക വൈകൃതത്തിന് അടിമകൾ

ഉദയനും ഉമേഷും ലൈംഗിക വൈകൃതത്തിന് അടിമകളാണെന്ന് പോലീസ് പറയുന്നു. വിദേശ വനിതയെ മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ടല്‍ക്കാട് ഇവരുടെ കുറ്റകൃത്യങ്ങളുടെ സ്ഥിരം കേന്ദ്രമാണ്. മുഖ്യപ്രതിയായ ഉമേഷ് കോവളത്തെ ബീച്ചിലെ ലൈംഗിക തൊഴിലാളി കൂടിയാണ്. ഇയാള്‍ക്ക് പുരുഷന്മാരോടാണ് താല്‍പര്യമെന്ന് പോലീസ് പറയുന്നു. കോവളത്തെ കണ്ടല്‍ക്കാട്ടിലേക്ക് ഇയാള്‍ ലൈംഗിക വൃത്തിക്കായി പുരുഷന്മാരെ എത്തിക്കുക പതിവായിരുന്നുവത്രേ.

കഞ്ചാവ് നൽകി മയക്കും

കഞ്ചാവ് നൽകി മയക്കും

വിദേശത്ത് നിന്നെത്തുന്ന വെള്ളക്കാരികളെയാണ് രണ്ടാമനായ ഉദയന് താല്‍പര്യം. കഞ്ചാവ് ബീഡി നല്‍കാം എന്ന് വാഗ്ദാനം ചെയ്താണ് വിദേശികളെ ഇവര്‍ കാട്ടിലെത്തിച്ചിരുന്നത്. ലാത്വിയ സ്വദേശിനിയായ യുവതിയേയും ഇത്തരത്തിലാണ് ഇവര്‍ കണ്ടല്‍ക്കാടിനുള്ളിലേക്ക് എത്തിച്ചത്. യുവതിക്ക് വേണ്ടി പോലീസും ബന്ധുക്കളും തെരച്ചില്‍ നടത്തുമ്പോഴൊക്കെ ഇവര്‍ കോവളത്ത് തന്നെ ഉണ്ടായിരുന്നു. യുവതിയെ കണ്ടെത്തുന്നവര്‍ക്ക് കുടുംബം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

നാല് തവണ ബലാത്സംഗം

നാല് തവണ ബലാത്സംഗം

ഈ പണം തട്ടിയെടുക്കാനും പ്രതികള്‍ ശ്രമം നടത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പിടിക്കപ്പെടുമോ എന്ന ഭയം മൂലം ഈ നീക്കത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. ലഹരി നല്‍കി മയക്കിയ ശേഷം നാല് തവണയാണ് ഇരുവരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തത്. കാണാതായ അന്ന് തന്നെ യുവതി ഈ ക്രിമിനലുകളുടെ വലയില്‍ അകപ്പെട്ടിരുന്നു. 7 മണിക്കൂറോളം നേരമാണ് യുവതി പ്രതികളുടെ കസ്റ്റഡിയില്‍ ജീവനോടെ ഉണ്ടായിരുന്നത്.

ഇളനീർ ഇട്ട് നൽകി

ഇളനീർ ഇട്ട് നൽകി

ഉമേഷാണ് യുവതിയെ ടൂറിസ്റ്റ് ഗൈഡ് എന്ന് പരിചയപ്പെടുത്തി ആദ്യം വലയില്‍ ആക്കുന്നത്. വൈറ്റ് ബീഡി എന്ന് വിദേശികള്‍ പറയുന്ന കഞ്ചാവ് നല്‍കാം എന്ന വാഗ്ദാനം നല്‍കിയാണ് യുവതിയെ കണ്ടല്‍ക്കാടിനുള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയത്. അവിടെ വെച്ച് പ്രതികള്‍ യുവതിക്ക് ഇളനീര്‍ ഇട്ട് നല്‍കുകയും ചെയ്തു. മയക്ക് മരുന്ന് അകത്ത് ചെന്നതോടെ ബോധം മറഞ്ഞ യുവതിയെ രണ്ട് തവണയായി പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കുറ്റസമ്മത മൊഴി.

കഴുത്ത് ഞെരിച്ച് കൊന്നു

കഴുത്ത് ഞെരിച്ച് കൊന്നു

വൈകുന്നേരത്തോടെ മയക്കുമരുന്നിന്റെ ലഹരി വിട്ടുമാറിയ യുവതി സ്ഥലത്ത് നിന്നും തിരിച്ച് പോകാന്‍ ശ്രമിച്ചു. എന്നാല്‍ ഉദയനും ഉമേഷും അതിന് അനുവദിച്ചില്ല. തുടര്‍ന്ന് മൂവരും തമ്മില്‍ മല്‍പ്പിടിത്തമുണ്ടായി. പ്രതികളിലൊരാള്‍ പിന്നില്‍ നിന്നും കഴുത്ത് ഞെരിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ സമീപത്തെ കട്ടിയുള്ള വള്ളിയില്‍ തലകുരുക്കി ഇടുകയും ചെയ്തു. ഇടയ്ക്ക് ഈ സ്ഥലത്ത് ചെന്ന് പ്രതികള്‍ പരിശോധനയും നടത്തിയെന്ന് പോലീസ് പറയുന്നു.

ദേശീയ പുരസ്ക്കാരത്തെച്ചൊല്ലി പൊട്ടിത്തെറി.. അവർ തൊഴുത്തിൽക്കുത്തികൾ, മുഖത്തേക്ക് നീട്ടിയൊരു തുപ്പ്!

ജീതുവിനെ വിരാജ് മറ്റൊരാൾക്കൊപ്പം കണ്ടു.. കൊല്ലാനുറപ്പിച്ച് കാത്ത് നിന്നു.. വിരാജിന്റെ പദ്ധതി പുറത്ത്

English summary
The two accussed in Foriegn Lady murder case are born criminals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more