അവിഹിത ബന്ധം; മകളുടെ മരണത്തില്‍ അച്ഛനും കാമുകിയും അറസ്റ്റില്‍
കോഴിക്കോട്: തന്റെ അവിഹിതബന്ധത്തിന് തടസമാകുമെന്ന് കണ്ട് പതിനഞ്ചുവയസുള്ള മകളെ ക്രൂരമായി കൊല ചെയ്ത അച്ഛനും കാമുകിയും പോലീസ് പിടിയിലായി. ഇരിങ്ങാലക്കുട സ്വദേശി ബെന്നി, ഇയാളുടെ കാമുകി ബിനിത എന്നിവരാണ് പോലീസിന്റെ തന്ത്രപരമായ അന്വേഷണത്തിലൂടെ അറസ്റ്റിലായത്.
ഓഗസ്ത 21നാണ് ബെന്നിയുടെ മകളെ കോഴിക്കോട്ടെ ക്രൗണ്‍ തിയേറ്ററിന് പിന്‍വശത്തുള്ള റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളെ കാണാനില്ലെന്ന കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തലയും കൈകാലുകളും വേറിട്ട നിലയിലായിരുന്നു മൃതദേഹം.

കുട്ടി ആത്മഹത്യ ചെയ്‌തെന്ന രീതിയിലായിരുന്നു അന്വേഷണം മുന്നോട്ടു പോയത്. എന്നാല്‍ പോലീസ് അന്വേഷണത്തിനിടെ പിതാവും കാമുകിയും പരസ്പര ബന്ധമില്ലാതെ കാര്യങ്ങള്‍ പറഞ്ഞോടെയാണ് പോലീസ് കൊലപാതകമാണെന്ന സംശയത്തില്‍ എത്തിച്ചേര്‍ന്നത്. ഇക്കാര്യത്തില്‍ കുട്ടിയുടെ അമ്മയുടെ മൊഴിയും നിര്‍ണായകമായി.
ബെന്നി ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. മകള്‍ അച്ഛന്റെ ഒപ്പമായിരുന്നു താമസിച്ചുവന്നത്. അതിനിടയിലാണ് കാമുകി ബിനിതയെയും മകനെയും ബെന്നി വീട്ടില്‍ താമസിപ്പിക്കുന്നത്. കാമുകിയെ വീട്ടില്‍ താമസിപ്പിക്കുന്നതിനെ മകള്‍ എതിര്‍ത്തതോടെ ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. കാമുകിയുടെ പ്രായ പൂര്‍ത്തിയായ മകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും സംശയിക്കുന്നുണ്ട്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണെന്നാണ് വിവരം.












Click it and Unblock the Notifications