റിട്ട അധ്യാപികയുടെ കൊല; സിഐ മനോജും സംഘവും മഹാരാഷ്ട്രയില്‍
കാഞ്ഞങ്ങാട്: ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക പിവി ജാനകി(67)യെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കളത്തേര കൃഷ്ണ(80)നെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക്.
അന്വേഷണസംഘത്തിലുള്ള കുമ്പള സിഐവിവി മനോജും സംഘവും മഹാരാഷ്ട്രയിലേക്ക് പോയി. കൊലയാളികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായി അറിയുന്നു. അന്ന് ചീമേനിയിലെത്തിയ ഒരു വാഹനത്തെ ചുറ്റിപ്പറ്റിയാണ് അന്വേഷണം.

തലപ്പാടി ടോള്‍ ബൂത്തില്‍ വാഹനത്തിന്റെ ചിത്രം പതിഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണിതെന്നാണ് പൊലീസ് നിഗമനം.












Click it and Unblock the Notifications