കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമന്യുവിനെ കൊന്നത് എസ്എഫ്‌ഐ? വിളിച്ചുവരുത്തിയത് എസ്എഫ്‌ഐ നേതാക്കള്‍... പിഎഫിന് കണക്കിന് കിട്ടി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം/കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് കാമ്പസ് ഫ്രണ്ട്/ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആണെന്നാണ് പോലീസ് നല്‍കുന്ന വിവരം. എന്നാല്‍ അത് പൂര്‍ണമായും അംഗീകരിക്കാന്‍ എസ്ഡിപിഐ, കാമ്പസ് ഫ്രണ്ട് നേതൃത്വം തയ്യാറായിട്ടില്ല.

അഭിമന്യുവിനെ നാട്ടില്‍ നിന്ന് വിളിച്ചുവരുത്തിയത് എസ്എഫ്‌ഐ നേതാക്കളാണ് എന്നാണ് കൈരളി പീപ്പിള്‍ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് എംഎസ് സാജിദ് പറഞ്ഞത്. അഭിമന്യുവിന്റെ സഹോദരന്റെ വെളിപ്പെടുത്തല്‍ ഉദ്ധരിച്ചായിരുന്നു ഇത്.

അതുകൊണ്ട് ആ ഫോണ്‍ കോളുകളെ കുറിച്ച് അന്വേഷണിക്കണം എന്നാണ് ആവശ്യം. എന്നാല്‍ സാജിദിന്റെ വാദത്തെ മുഴുവന്‍ പൊളിച്ചടുക്കുകയായിരുന്നു എംഎന്‍ കാരശ്ശേരിയും ഡിവൈഎഫ്‌ഐ നേതാവ് എസ്‌കെ സജീഷും ചേര്‍ന്നു.

അഭിമന്യു നാട്ടില്‍

അഭിമന്യു നാട്ടില്‍

ഇടുക്കിയിലെ വട്ടവടയില്‍ ആയിരുന്നു അഭിമന്യു ഉണ്ടായിരുന്നത്. അവിടെ , ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം ആയിരുന്നു രാത്രി എറണാകുളത്തേക്ക് തിരിച്ചത്. അടുത്ത ദിവസം കാമ്പസില്‍ പുതിയ വിദ്യാര്‍ത്ഥികള്‍ എത്തുന്ന സാഹചര്യത്തില്‍ ആയിരുന്നു അഭിമന്യു പെട്ടെന്ന് കോളേജിലേക്ക് തിരിച്ചത്.

ഫോണ്‍ വിളികള്‍

ഫോണ്‍ വിളികള്‍

നാട്ടില്‍ നില്‍ക്കുമ്പോള്‍ കോളേജിലേക്ക് വേഗം തിരിച്ചെത്താന്‍ അഭിമന്യുവിന് നിരന്തരം ഫോണ്‍ കോളുകള്‍ വന്നിരുന്നു എന്നാണ് സഹോദരന്‍ വെളിപ്പെടുത്തിയത്. കൊലപാതകത്തിലെ ഗൂഢാലോചന അന്വേഷിക്കണം എന്നും സഹോദരന്‍ ആവശ്യപ്പെട്ടിരുന്നു.

വിളിച്ചതാര്?

വിളിച്ചതാര്?

അഭിമന്യുവിനെ കോളേജിലേക്കെത്താന്‍ നിരന്തരം വിളിച്ചത് എസ്ഡിപിഐ, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആയിരുന്നോ എന്നാണ് ചര്‍ച്ചയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് ചോദിച്ചത്. ആ ഫോണ്‍ കോളുകളെ കുറിച്ച് അന്വേഷിച്ചാല്‍ യഥാര്‍ത്ഥ ഗൂഢാലോചന പുറത്ത് കൊണ്ടുവരാം എന്നും പറഞ്ഞിരുന്നു.

പലവിധ ന്യായങ്ങള്‍

പലവിധ ന്യായങ്ങള്‍

അഭിമന്യുവിന്റെ കൊലപാതകം സംബന്ധിച്ച് പലവിധ ന്യായങ്ങള്‍ ആയിരുന്നു എസ്ഡിപിഐ നിരത്തിയിരുന്നത്. കാമ്പസ് ഫ്രണ്ടുമായി തങ്ങള്‍ക്ക് ഒരു ബന്ധവും ഇല്ലെന്ന നിലപാടായിരുന്നു ആദ്യം. പിന്നീട് സംഘര്‍ഷത്തിനിടെ കൊലപാതകം നടന്നു എന്നായി വിശദീകരണം. എന്നാല്‍ ഇതെല്ലാം പൊളിച്ചടുക്കപ്പെടുകയായിരുന്നു.

കൊല്ലാന്‍ വേണ്ടി കൊല്ലുന്നവര്‍

കൊല്ലാന്‍ വേണ്ടി കൊല്ലുന്നവര്‍

പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തേണ്ട ആളെ മുന്‍കൂട്ടി തീരുമാനിച്ച് കൊലപാതകം നടത്തുന്നവര്‍ ആണെന്നായിരുന്നു ഡിവൈഎഫ്‌ഐ നേതാവ് എസ്‌കെ സജീഷ് ആരോപിച്ചത്. അഭിമന്യുവിന്റെ ഹൃദയത്തിലാണ് കുത്തിയത്, അര്‍ജുന്റെ കരളിലും. എബി വിജേഷ് എന്ന എസ്എഫ്‌ഐ നേതാവിനെ കൊലപ്പെടുത്തിയത് എങ്ങനെ ആണെന്നും സജീഷ് വിശദീകരിച്ചു.

Recommended Video

cmsvideo
അഭിമന്യുവിന്റെ പാട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
നിരോധിച്ചിട്ട് കാര്യമില്ല

നിരോധിച്ചിട്ട് കാര്യമില്ല

എസ്ഡിപിഐയെ നിരോധിച്ചിട്ട് കാര്യമില്ലെന്നാണ് എംഎന്‍ കാരശ്ശേരി പറഞ്ഞത്. ആര്‍എസ്എസിനേയും സിമിയേയും നിരോധിച്ചിട്ട് ഒരു കാര്യവും ഉണ്ടായില്ല. അതുകൊണ്ട് , ഇവരെ സമരങ്ങളില്‍ നിന്നും തിരഞ്ഞെടുപ്പുകളില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ് കേരളത്തിലെ മുന്നണികള്‍ ചെയ്യേണ്ടത് എന്നും കാരശ്ശേരി പറഞ്ഞു.

വീഡിയോ കാണാം

ചര്‍ച്ചയുടെ വീഡിയോ കാണാം.

English summary
Murder of SFI Leader Abhimanyu: SDPI alleges involvement of SFI in Kairali People TV Discussion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X