കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് സ്ത്രീകളുടെ കൊലപാതകം; പ്രതികളെ പിടികൂടണം

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: ജില്ലയില്‍ വിവിധ പ്രദേശങ്ങളിലായി മൂന്ന് വൃദ്ധസ്ത്രീകള്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളെ പിടികൂടാത്തത് പോലീസിന്റെ അനാസ്ഥയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പൊലീസ് ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. പനയാല്‍ കാട്ടിയടുക്കത്തെ ദേവകി കൊല്ലപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റവാളികളെ നിയമനത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ചീമേനി പുലിയന്നൂരില്‍ റിട്ട. അധ്യാപിക ജാനകിയെ കൊലപ്പെടുത്തിയവരെയും പിടികൂടിയിട്ടില്ല. പെരിയ ചെക്കിപ്പള്ളത്തെ സുബൈദയുടെ ഘാതകരും അറസ്റ്റിലായിട്ടില്ല. രാവണേശ്വരം വേലേശ്വരത്ത് റിട്ട. നേഴ്‌സ് ജാനകിയെ അക്രമിച്ച് സ്വര്‍ണം തട്ടിയെടുത്ത കേസിലെ പ്രതികളും പിടിയിലായിട്ടില്ല.

 വന്‍മതില്‍ തീര്‍ത്ത് കണ്ടെയ്‌നര്‍ ലോറികള്‍; നടപടി വേണമെന്ന് നാട്ടുകാര്‍ വന്‍മതില്‍ തീര്‍ത്ത് കണ്ടെയ്‌നര്‍ ലോറികള്‍; നടപടി വേണമെന്ന് നാട്ടുകാര്‍

ഈ സാഹചര്യത്തില്‍ പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തണം. ഈ സാഹചര്യം മുതലെടുക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളെ കരുതിയിരിക്കണം.

വിവിധ കേസുകളില്‍ കുറ്റവാളികളെ പിടികൂടുന്നതില്‍ ജില്ലയിലെ പൊലീസ് കഴിവ് തെളിയിച്ചിട്ടുണ്ട്. വര്‍ഗീയ കലാപം ലക്ഷ്യമിട്ട് കാസര്‍കോട് പഴയ ചൂരിയില്‍ മദ്രാസാധ്യാപകന്‍ മടിക്കേരിയിലെ മുഹമ്മദ് റിയാസിനെ കൊലപ്പെടുത്തിയവരെ 48 മണിക്കൂറിനകം പിടികൂടാനായത് പൊലീസിന്റെ അന്വേഷണ മികവുംകൊണ്ടാണ്. ബന്തിയോട് കൂടാല്‍ മര്‍ക്കള മണ്ടേക്കാപ്പിലെ ജി.കെ ജനറല്‍ സ്‌റ്റോര്‍ ഉടമ രാമകൃഷ്ണ മൂല്യയെ കടയില്‍കയറി വെട്ടിക്കൊന്നവരെയും പെട്ടെന്ന് പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു. കുറ്റാന്വേഷണത്തില്‍ ജില്ലയിലെ പൊലീസിന് മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തനം നടത്താന്‍ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്.

murder

അടുത്തകാലത്തായി ജില്ലയില്‍ കവര്‍ച്ചയുമായി ബന്ധപ്പെട്ട കൊലപാതകങ്ങള്‍ കൂടിവരികയാണ്. കുറ്റവാളികളെ പിടികൂടാന്‍ പൊലീസ് ജാഗ്രത കാണിക്കണം.
English summary
murder of three womens- should caught culprits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X