കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗമ്യ ആശുപത്രിയിൽ വെച്ചും അച്ഛനെ കൊല്ലാൻ ശ്രമിച്ചെന്ന് സൂചന.. സഹോദരിയെ കൊലയാളിയാക്കാനും ശ്രമം?

Google Oneindia Malayalam News

Recommended Video

cmsvideo
പിണറായി കേസ് പുതിയ വഴിത്തിരിവിലേക്ക് | Oneindia Malayalam

കണ്ണൂര്‍: പ്രായമായ അച്ഛനേയും അമ്മയേയും പറക്കമുറ്റാത്ത മകളേയും പോറ്റുന്നതിന് വേണ്ടിയാണ് തനിക്ക് ലൈംഗികവൃത്തിയിലേക്ക് തിരിയേണ്ടി വന്നത് എന്നാണ് പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ആര്‍ക്ക് വേണ്ടിയാണോ ഈ തൊഴിലിന് ഇറങ്ങിയത് അവരെ തന്നെ സൗമ്യ കൊലപ്പെടുത്തി. അതും അവിഹിത ബന്ധങ്ങള്‍ക്ക് തടസ്സമായി എന്ന കാരണം പറഞ്ഞ്.

കൊലപാതകങ്ങള്‍ നടത്തിയ ശേഷം കുറ്റം സഹോദരിയുടെ മേലെ കെട്ടിവെയ്ക്കാനും സൗമ്യ ശ്രമിച്ചിരുന്നു എന്ന വിവരമാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്നിരിക്കുന്നത്. സൗമ്യയുടെ മൂത്ത സഹോദരിയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്.

സഹോദരിയുടെ വെളിപ്പെടുത്തൽ

സഹോദരിയുടെ വെളിപ്പെടുത്തൽ

പോലീസിന് മുന്നില്‍ സൗമ്യ കൊലക്കുറ്റം ഏറ്റുപറയുന്നത് വരെ സഹോദരിയായ സന്ധ്യയ്ക്ക് ഉള്‍പ്പെടെ ബന്ധുക്കള്‍ക്ക് ആര്‍ക്കും സൗമ്യയെ സംശയം ഇല്ലായിരുന്നു. ഒരു സംശയത്തിനും ഇട നല്‍കാത്ത വിധത്തിലായിരുന്നു ഓരോ കൊലപാതകത്തിന് ശേഷവും സൗമ്യയുടെ പെരുമാറ്റമെന്ന് സഹോദരി പറയുന്നു. കൊലക്കുറ്റം തന്റെ തലയില്‍ കെട്ടി വെയ്ക്കാനും സൗമ്യ ശ്രമം നടത്തിയതായി സഹോദരി വെളിപ്പെടുത്തുന്നു. അച്ഛനായ കുഞ്ഞിക്കണ്ണന്‍ സഹോദരിയുടെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു അത്.

ആശുപത്രിയിലെത്തിക്കാൻ തടസ്സം

ആശുപത്രിയിലെത്തിക്കാൻ തടസ്സം

മൂത്ത മകളുടെ വീട്ടില്‍ വെച്ച് രണ്ട് മൂന്ന് തവണ കുഞ്ഞിക്കണ്ണന്‍ ഛര്‍ദ്ദിച്ചിരുന്നു. രാത്രി കഞ്ഞി കുടിച്ച് കഴിഞ്ഞതിന് ശേഷവും അച്ഛന്‍ ഛര്‍ദ്ദിച്ചിരുന്നതായി സൗമ്യയുടെ മൂത്ത സഹോദരി പറയുന്നു. അതോടെ അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപോകാം എന്ന് തീരുമാനിച്ചു. എന്നാല്‍ സൗമ്യ അതിന് തടസ്സം നി്ന്നു. ഗ്യാസ് കയറിയോ മറ്റോ ആകാമെന്നും ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതുണ്ടോ എന്നും സൗമ്യ ചോദിച്ച് കൊണ്ടിരുന്നുവെന്ന് സഹോദരി പറയുന്നു.

സഹോദരിയെ കുടുക്കാനും ശ്രമം

സഹോദരിയെ കുടുക്കാനും ശ്രമം

വീട്ടില്‍ നിന്നും സൗമ്യ ഭക്ഷണത്തില്‍ എന്തെങ്കിലും കലര്‍ത്തി നല്‍കിയോ എന്നുറപ്പില്ലെന്നും അത് തന്നെ കേസില്‍ കുടുക്കാന്‍ ഉദ്ദേശിച്ച് ആയിരുന്നോ എന്ന് സംശയിക്കുന്നതായും സൗമ്യ പറയുന്നു. എന്നാല്‍ സൗമ്യയുടെ ഉള്ളിലിരിപ്പ് അറിയാത്തത് കൊണ്ട് അന്ന് അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. താനാണ് അച്ഛന് രണ്ട് സ്പൂണ്‍ കഞ്ഞി അന്ന് രാത്രി കൊടുത്തത്. കൊടുത്ത് കഴിഞ്ഞപ്പോള്‍ ഛര്‍ദ്ദിച്ചു. അതില്‍ കറുത്ത നിറമുണ്ടായിരുന്നുവെന്നും സൗമ്യയുടെ സഹോദരി പറയുന്നു.

കഞ്ഞിയിൽ വിഷം കലക്കിയോ

കഞ്ഞിയിൽ വിഷം കലക്കിയോ

ആശുപത്രിയില്‍ കിടക്കുമ്പോള്‍ സൗമ്യയുടെ കാര്യം തന്നെയാണ് കുഞ്ഞിക്കണ്ണന്‍ പറഞ്ഞ് കൊണ്ടിരുന്നത്. തനിക്ക് ഇത്രയും പ്രായമായ സ്ഥിതിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സൗമ്യയ്ക്ക് വേറെ ആരുമില്ല. അവളുടെ കാര്യത്തില്‍ നിങ്ങളൊരു തീരുമാനമെടുക്കണമെന്ന് വീട്ടിലുണ്ടായ ഏഴ് ദിവസങ്ങളിലും കുഞ്ഞിക്കണ്ണന്‍ പറഞ്ഞ് കൊണ്ടിരുന്നതായി സഹോദരി ഓര്‍ക്കുന്നു. ആശുപത്രിയിൽ വെച്ച് വാങ്ങിയ ഭക്ഷണത്തിലും സൌമ്യ വിഷം കലക്കിയതായി സംശയിക്കുന്നു. ചേച്ചി ആഹാരത്തില്‍ എന്തെങ്കിലും കലക്കി നല്‍കിയോ എന്ന് ആശുപത്രിയിലെ നഴ്‌സുമാര്‍ ചോദിച്ചതായും സഹോദരിയോട് സൗമ്യ പറഞ്ഞിരുന്നു.

അയൽക്കാരി പറയുന്നു

അയൽക്കാരി പറയുന്നു

പിണറായിയിലെ വീട്ടിലെ അയല്‍വാസികള്‍ക്കും സൗമ്യയെക്കുറിച്ച് പറയാനുണ്ട്. സൗമ്യയുടെ അമ്മയുടെ സുഹൃത്ത് കൂടിയായ അയല്‍വാസി പത്മാക്ഷി പറയുന്നതും ഒരിക്കല്‍ പോലും സൗമ്യ സംശയത്തിന് ഇട നല്‍കിയിരുന്നില്ല എന്നാണ്. അച്ഛനായ കുഞ്ഞിക്കണ്ണന്റെ മരണത്തിന് നാല് ദിവസങ്ങള്‍ക്ക് ശേഷം പത്മാക്ഷി സൗമ്യയെ കാണാന്‍ വീട്ടിലേക്ക് ചെന്നിരുന്നു. അച്ഛന്‍ മരിച്ചതില്‍ സൗമ്യ അതീവ ദു:ഖിതയെന്ന നിലയിലായിരുന്നു അന്ന് ഉണ്ടായിരുന്നതെന്ന് പത്മാക്ഷി ഓര്‍ക്കുന്നു.

സംശയത്തിന് ഇട നൽകാതെ

സംശയത്തിന് ഇട നൽകാതെ

അച്ഛന് വിഷം കൊടുത്തത് താനാണ് എന്ന് എല്ലാവരും സംശയിക്കുന്നതായി സൗമ്യ അന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് ഫോണ്‍ ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്. ഫോണ്‍ വിളിക്കുന്നവര്‍ ഓരോരോ അനാവശ്യ ചോദ്യങ്ങളാണ് ചോദിക്കുന്നത്. അങ്ങെനെയുള്ള കോളുകള്‍ വരുമ്പോള്‍ കട്ട് ചെയ്താല്‍ പോരെ എന്ന ചോദ്യത്തിന് താനിനി ഫോണേ ഉപയോഗിക്കുന്നില്ല എന്നാണ് സൗമ്യ നല്‍കിയ മറുപടിയെന്ന് പത്മാക്ഷി പറയുന്നു. ഒരു സംശയവും തോന്നാത്ത തരത്തിലായിരുന്നു സംസാരം.

അമോണിയ എന്ന് പ്രചാരണം

അമോണിയ എന്ന് പ്രചാരണം

കിണറില്‍ അമോണിയ കലര്‍ന്നാണ് അച്ഛന്റെത് ഉള്‍പ്പെടെയുള്ള മരണങ്ങള്‍ നടന്നത് എന്നായിരുന്നു സൗമ്യ മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. മുഖ്യമന്ത്രി വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സൗമ്യ ആശങ്കയില്‍ ആയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കിണര്‍ പരിശോധിക്കാന്‍ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സില്‍ നിന്നും ഉദ്യോഗസ്ഥരെത്തിയിരുന്നു. അന്ന് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത് നോക്കി നിന്ന സൗമ്യയില്‍ ഒരു വെപ്രാളമുണ്ടായിരുന്നതായും പത്മാക്ഷി പറയുന്നു.

പോലീസിന് മുന്നിൽ കാമുകന്മാരെ ഒറ്റുകൊടുക്കാതെ സൗമ്യ.. അരുംകൊലയ്ക്ക് സഹായം ചെയ്തത് ഒരാൾ?പോലീസിന് മുന്നിൽ കാമുകന്മാരെ ഒറ്റുകൊടുക്കാതെ സൗമ്യ.. അരുംകൊലയ്ക്ക് സഹായം ചെയ്തത് ഒരാൾ?

സൗമ്യയുടെ ഉള്ളിൽ ക്രൂരയായ കൊലപാതകിയുണ്ടെന്ന് അറിഞ്ഞില്ല.. സഹോദരി സന്ധ്യ വെളിപ്പെടുത്തുന്നു!സൗമ്യയുടെ ഉള്ളിൽ ക്രൂരയായ കൊലപാതകിയുണ്ടെന്ന് അറിഞ്ഞില്ല.. സഹോദരി സന്ധ്യ വെളിപ്പെടുത്തുന്നു!

English summary
Murders in Pinarayi: Soumya's elder sister makes new revelations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X