എറണാകുളത്ത് കൊലക്കേസ് പ്രതി കുത്തേറ്റ് മരിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍
കൊച്ചി: എറണാകുളത്ത് കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കച്ചേരിപ്പടി സ്വദേശി ലാല്‍ജു ആണ് കൊല്ലപ്പെട്ടത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഫാജിസ് എന്നയാളാണ് പ്രതി. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. പള്ളുരുത്തിയില്‍ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ലാൽജുവിനെയും ഇയാൾക്കൊപ്പമുണ്ടായിരുന്ന ആളെയും കുത്തിയശേഷം ഫാജിസ് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ലാല്‍ജുവിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്. പ്രതികാര കൊലയാണെന്നാണ് പോലീസ് സംശയിക്കുന്നത്. 2021 ല്‍ കുമ്പളങ്ങിയില്‍ നടന്ന ഒരു കൊലപാതക കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ലാല്‍ജു. അക്രമം നടത്തിയ ഫാജിസ് മുമ്പും നിരവധി കേസുകളില്‍ ഉള്‍പ്പെട്ട വ്യക്തിയാണ്. ഇയാളുടെ ചിത്രം അടക്കം പുറത്തുവിട്ട് പൊലീസ് തിരച്ചില്‍ ഊർജ്ജിതമാക്കി.
പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുന്നവർ കൺട്രോൾ റൂമിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു.












Click it and Unblock the Notifications