നാട്ടുകാര്‍ നോക്കിനില്‍ക്കേ ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു, ഭര്‍ത്താവ് ബിരാജ് കസ്റ്റഡിയില്‍
തൃശൂര്‍: പുതുക്കാട് ചെങ്ങാലൂര്‍ കുണ്ടുകടവില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കേ ഭാര്യയെ പെട്രോള്‍ ഒഴിച്ചു ഭര്‍ത്താവ് കത്തിച്ച സംഭവത്തില്‍ ദുരൂഹത ബാക്കി. ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ ദലിത് യുവതി ജീതു (29) ചൊവ്വാഴ്ച്ച രാവിലെ മരിച്ചു.
ഭര്‍ത്താവ് കുണ്ടുകടവ് പയ്യപ്പിള്ളി ബിരാജിനെതിരേ പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തു. ഒളിവില്‍ പോയ ഇയാള്‍ പോലീസ് കസ്റ്റഡിയിലാണെന്നറിയുന്നു.
കുടുംബശ്രീ പ്രവര്‍ത്തകരുടെ കണ്മുന്നില് നടന്ന സംഭവം തടയാന്‍ ആരും ശ്രമിച്ചില്ലെന്നു പരാതിയുണ്ട്. ബിരാജിന്റെ ബാഗില്‍ നിന്നു ലഭിച്ച കുറിപ്പില്‍ ഭാര്യയ്ക്ക് എതിരേ മോശം പരാമര്‍ശമുണ്ടെന്നാണ് സൂചന.
കഴിഞ്ഞ ഞായറാഴ്ച്ച പട്ടാപ്പകല്‍ നടുറോഡില്‍ വെച്ചാണ് ജീതുവിനെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയത്. കുടുംബശ്രീയിലെ വായ്പാ കുടിശിക വിഷയത്തില്‍ സംസാരിക്കാന്‍ ജീതുവിനെ ചെങ്ങാലൂരിലെ ഒരു വീട്ടിലേക്കു വിളിച്ചുവരുത്തിയതിനിടെയാണ് ക്രൂരത. കുടിശിക തുക നല്കി ഇറങ്ങിയയുടനെ ബിരാജ് ഭാര്യയുടെ അടുത്തെത്തി സൗഹൃദത്തില്‍ സംസാരിച്ചു. തുടര്‍ന്ന് ഒരു പ്രകോപനവുമില്ലാതെ പെട്രോള്‍ യുവതിയുടെ ദേഹത്ത് ഒഴിച്ചു കത്തിച്ചു.
പൊള്ളലേറ്റ് മെഡി.കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജീതു ചൊവ്വാഴ്ച്ച രാവിലെ മരിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ വന്‍വിവാദം ആളിക്കത്തി. ജീതുവിനെതിരായ അക്രമം തടയാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ശ്രമിച്ചില്ലെന്നാക്ഷേപമുണ്ട്. സി.പി.എം. പ്രാദേശിക നേതൃത്വത്തിന്റെ സഹായത്തോടെയാണ് ബിരാജ് ഒളിവില്‍ പോയതെന്നും ആരോപണമുയര്‍ന്നു. യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ കയറ്റാന്‍ പോലും സഹായിച്ചില്ലെന്നു പിതാവ് കുറ്റപ്പെടുത്തി. ആരെങ്കിലും ബിരാജിനെ തടഞ്ഞിരുന്നുവെങ്കില്‍ കൊലപാതകത്തിനു വഴിയൊരുങ്ങില്ലായിരുന്നുവെന്നു ജീതുവിന്റെ പിതാവ് പ്രതികരിച്ചു.

നാട്ടുകാരുടെ ഭാഗത്തുനിന്ന് വീഴ്ച്ചയുണ്ടായിട്ടില്ല; പോലീസ് മേധാവി
അതേസമയം സംഭവത്തില്‍ നാട്ടുകാരുടെ ഭാഗത്തുനിന്ന് വീഴ്ച്ചയുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് മേധാവി യതീഷ് ചന്ദ്ര വ്യക്തമാക്കി. കുടുംബശ്രീ അംഗങ്ങള്‍ പെട്ടെന്നു പകച്ചുപോയതാണ് പ്രതിരോധത്തിനു കഴിയാത്ത അവസ്ഥയിലെത്തിച്ചതെന്നാണ് പോലീസ് നിഗമനം. പ്രതി രക്ഷപെടാന്‍ നാട്ടുകാര്‍ സഹായമൊരുക്കിയെന്ന വാദം പൊലീസ് തള്ളി. 24 മണിക്കൂറിനകം ബിരാജിനെ പിടികൂടുമെന്നും എസ്.പി. വ്യക്തമാക്കി.

വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ധാരണ
കുടുംബവഴക്കിനെ ബിരാജും ജീതുവും കുറച്ചുകാലമായി വേറിട്ടാണ് താമസം. വിവാഹബന്ധം വേര്‍പ്പെടുത്താനും ധാരണയായിരുന്നു. ഞായറാഴ്ച്ച കുണ്ടുകടവില്‍ കുടുംബശ്രീ യോഗം നടന്ന വീട്ടിലെത്തി വായ്പ കുടിശിക അടച്ചശേഷം പുറത്തുവന്ന ജീതുവിനെ പിതാവ് ജനാര്ദനന് നോക്കിനില്‍ക്കെയാണ് പെട്രോളൊഴിച്ചത്. പെട്ടെന്ന് ഓടിമാറാന്‍ ശ്രമിച്ചെങ്കിലും പിറകെ ഓടിയെത്തി തീപടര്ത്തുകയായിരുന്നു. മേനൊടി പട്ടികജാതി കോളനിയിലെ കണ്ണോളി ജനാര്‍ദനന്റെയും തങ്കമണിയുടെയും മൂത്ത മകളാണ് ജീതു. ആറുവര്‍ഷം മുമ്പാണ് വിവാഹം നടന്നത്. കുട്ടികളില്ല.

മനുഷ്യവകാശ കമ്മീഷന് കേസെടുത്തു
ക്രൂരമായ കൊലപാതകത്തില്‍ മനുഷ്യവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. മൂന്നാഴ്ച്ചയ്ക്കകം ജില്ലാപോലീസ് മേധാവി റിപ്പോര്‍ട്ടു നല്‍കണം. പുറമേ കുടുംബശ്രീ ജില്ലാകോര്‍ഡിനേറ്റര്‍ സ്ഥലം സന്ദര്‍ശിച്ചു ഉടനെ റിപ്പോര്‍ട്ടു നല്‍കാനും മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടു. സംഭവം ഗൗരവമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി സി. രവീന്ദ്രനാഥും മുഖ്യമന്ത്രിക്കു കത്തുനല്‍കി. ഭാര്യ ജീതുവിനെ തീവെച്ചു കൊന്ന ശേഷം ഒളിവില്‍ പോയ ബിരാജ് ബാഗില്‍ സൂക്ഷിച്ച ആത്മഹത്യാകുറിപ്പ് പൊലീസിനു ലഭിച്ചു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications