കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാലക്കുടിയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ വെള്ളം കയറുന്നു; മുരിങ്ങൂർ പാലത്തിൽ വെള്ളം കയറി

  • By Desk
Google Oneindia Malayalam News

ചാലക്കുടി: ചാലക്കുടി പുഴ കരകവിഞ്ഞൊഴുകിയതോടെ ചാലക്കുടി ടൗൺ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. മുരീങ്ങൂർ മേൽപ്പാലത്തിൽ വെള്ളം കയറിയ നിലയിലാണുള്ളത്. ആലുവയിലേക്ക് രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ട പോലീസുകാരുടെ സംഘം പാലത്തിൽ കുടുങ്ങിക്കിടക്കുകയാണ്.

rain

കുണ്ടൂരിലെയും മാളയിലേയും ദുരിതാശ്വാസ ക്യാമ്പുകളിൽ വെള്ളം കയറിയിത്തുടങ്ങി. അയ്യായിരത്തിൽ അധികം ആളുകളാണ് ഈ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ചാലക്കുടിയിൽ 70 ഓളം പേർ രക്ഷതേടിയിരുന്ന കെട്ടിടം തകർന്ന് വീണു. 7 പേരെ കാണാനില്ലെന്നാണ് വിവരം.

ചാലക്കുടി ഭാഗത്തേയ്ക്ക് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററുകൾ പോയിട്ടുണ്ട്. വെള്ളവും ഭക്ഷണവും ആദ്യം വിതരണം ചെയ്യും. പിന്നീട് മാത്രമെ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാനുളള പ്രവർത്തനങ്ങൾ ആരംഭിക്കുകയുള്ളു.

Recommended Video

cmsvideo
ആലുവയും ചാലക്കുടിയും ഒറ്റപ്പെട്ട് കിടക്കുന്നു

English summary
muringoor bridge sinks policemen trapped
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X