ഭക്ഷണവും മരുന്നുമില്ല.. മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ ഒരാള്‍ കൂടിമരിച്ചു.. സ്ഥിതി അതീവ ഗുരുതരം..
കനത്ത മഴയെ തുടര്‍ന്ന് ഒറ്റപ്പെട്ട ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ ധ്യാനകേന്ദ്രത്തില്‍ നിന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി 1500 പേരാണ് ധ്യാനകേന്ദ്രത്തില്‍ കുടുങ്ങി കിടക്കുന്നത്.

ധ്യാനത്തിനെത്തിയ പ്രായമായവരടക്കമുള്ളവരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. മുരിങ്ങൂര്‍ മേല്‍പാലം വെള്ളത്തില്‍ പൂര്‍ണമായും മുങ്ങിക്കിടക്കുകയാണ്. അതിനാല്‍ രക്ഷാ സംഘത്തിന് ഇതുവരെ പ്രദേശത്തേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. ഇവിടുത്തെ ഭക്ഷണവും മരുന്നുമെല്ലാം കഴിഞ്ഞിരുന്നു.
ചാലക്കുടി, മാള, പൂവ്വത്തുശ്ശേരി പ്രദേശങ്ങളുടെ പല ഭാഗങ്ങളിലും 6000 ത്തോളം പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്തുന്നതിനാണ് ഇന്ന് പ്രധാന്യം എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications