കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരുകന്റെ മരണം... മെഡിക്കല്‍ കോളേജും പ്രതിക്കൂട്ടില്‍, ചെയ്തത് ഗുരുതര കുറ്റം

ആഗസ്റ്റ് ഏഴിനാണ് മുരുകന്‍ ദാരുണമായി മരിച്ചത്

  • By Sooraj
Google Oneindia Malayalam News

കൊല്ലം: ചികില്‍സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നു തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജും പ്രതിക്കൂട്ടില്‍. ആശുപത്രി അധികൃതര്‍ക്കു ഗുരുതരമായ വീഴ്ച സംഭവിച്ചതായി ആരോഗ്യ വകുപ്പാണ് കണ്ടെത്തിയിരിക്കുന്നത്.

ആഗസ്റ്റ് ഏഴിനാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുരുകന്‍ മരണത്തിനു കീഴടങ്ങിയത്. രാത്രി പരിക്കേറ്റ മുരുകനെയും കൊണ്ട് ആംബുലന്‍സ് നിരവധി ആശുപത്രികളില്‍ കയറിയിറങ്ങിയെങ്കിലും ചികില്‍സ നല്‍കാന്‍ ആരും തയ്യാറായില്ല. തുടര്‍ന്ന് പുലര്‍ച്ചെ ആറു മണിയോടെ മുരുകന്‍ അന്ത്യശ്വാസം വലിക്കുകയായിരുന്നു.

ദിലീപിനെക്കുറിച്ച് ജഗതിയുടെ ഭാര്യക്കു ചിലത് പറയാനുണ്ട്.... ഇതേ സാഹചര്യം താനും നേരിട്ടുദിലീപിനെക്കുറിച്ച് ജഗതിയുടെ ഭാര്യക്കു ചിലത് പറയാനുണ്ട്.... ഇതേ സാഹചര്യം താനും നേരിട്ടു

നടപടിക്രമങ്ങള്‍ പാലിച്ചില്ല

നടപടിക്രമങ്ങള്‍ പാലിച്ചില്ല

ഗുരുതര അവസ്ഥയിലുള്ള രോഗിയെ കൊണ്ടു വരുമ്പോഴുള്ള നടപടിക്രമങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ പാലിച്ചില്ലെന്നാണ് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

അന്വേഷണസമിതി

അന്വേഷണസമിതി

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ ആര്‍ എല്‍ സരിത അധ്യക്ഷയായ അന്വേഷണസമിതിയാണ് മെഡിക്കല്‍ കോളേജിന് മുരുകന്റെ മരണത്തിന്റെ ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയത്.

അഡ്മിറ്റ് ചെയ്യണമായിരുന്നു

അഡ്മിറ്റ് ചെയ്യണമായിരുന്നു

മുരുകനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണമായിരുന്നുവെന്നു ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അടിയന്തര പ്രാധാന്യമുള്ള കേസുകളില്‍ മെഡിക്കല്‍ കോളേജില്‍ നടപടി ക്രമങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.

അഡ്മിറ്റ് ചെയ്യണമായിരുന്നു

അഡ്മിറ്റ് ചെയ്യണമായിരുന്നു

മുരുകനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണമായിരുന്നുവെന്നു ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അടിയന്തര പ്രാധാന്യമുള്ള കേസുകളില്‍ മെഡിക്കല്‍ കോളേജില്‍ നടപടി ക്രമങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.

 തര്‍ക്കം നിത്യസംഭവം

തര്‍ക്കം നിത്യസംഭവം

വിലപ്പെട്ട സമയം ആശുപത്രി അധികൃതരും ആംബുലന്‍സുകാരും കൂടി തര്‍ക്കിച്ചു തീര്‍ക്കുന്നതായും ഇതു നിത്യസംഭവമാണെന്നും ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുനന്നു.

മുരുകന്റെ മരണം

മുരുകന്റെ മരണം

ആഗസ്റ്റ് ഏഴിനാണ് മുരുകന്‍ ചികില്‍സ ലഭിക്കാതെ മരണത്തിനു കീഴടങ്ങിയത്. ഇതു പിന്നീട് വലിയ വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

English summary
Murugan's death: Health dept. director report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X