മറ്റൊരു മുരുകന്‍ ഇനിയുണ്ടാവില്ല!! സര്‍ക്കാര്‍ ഉറപ്പിച്ചു...മുരുകന്റെ കുടുംബത്തെ കൈവിടില്ല
മുരുകന്‍റെ കുടുംബം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: ചികില്‍സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയ തമിഴ്‌നാട് സ്വദേശി മുരുകന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. രാവിലെയാണ് മുരുകന്റെ ഭാര്യയും മക്കളും മറ്റു ബന്ധുക്കളും മുഖ്യമന്ത്രിയെ കാണാനെത്തിയത്. ഇത്തരം ദുരനുഭവം ഭാവിയില്‍ ആര്‍ക്കും ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

അത്യാഹിതങ്ങളുണ്ടാവുമ്പോള്‍ തീവ്രപരിചരണ ഉറപ്പാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവും. മുരുകന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കും. അവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

മുരുകന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നേരത്തേ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. മുരുകന് ചികില്‍സ നിഷേധിച്ച ആശുപത്രികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്തി പറഞ്ഞിരുന്നു. കൊല്ലത്തു വച്ചു അപകടത്തില്‍ പരിക്കേറ്റ മുരുകന്‍ കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആംബുലന്‍സില്‍ വച്ചു മരിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയാണ് വാഹനാപകടത്തില്‍ ഇയാള്‍ക്കു ഗുരുതരമായി പരിക്കുപറ്റിയത്. മുരുകന് ചികില്‍സ തേടി നിരവധി ആശുപത്രികളെ സമീപിച്ചിരുന്നെങ്കിലും പല കാരണങ്ങളും പറഞ്ഞ് ചികില്‍സ നിഷേധിക്കുകയായിരുന്നു.












Click it and Unblock the Notifications