മുരുകമ്മയ്ക്കും മക്കൾക്കും പിണറായി ഉറപ്പ് നൽകി!! ആ ദുരന്തം ഇനി ആവർത്തിക്കില്ല!!
മരിച്ച മുരുകന്റെ കുടുംബത്തിന് എല്ലാ വിധ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
തിരുവനന്തപുരം: അപകടത്തിൽപ്പെട്ട് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട തമിഴ്നാട് സ്വദേശി മുരുകന്റെ കുടുംബം മുഖ്യമന്ത്രിയെ കാണാനെത്തി. മുരുകന്റെ ഭാര്യ മുരുകമ്മ, രണ്ട് മക്കൾ, മുരുകന്റെ സഹോദരൻ എന്നിവരാണ് പിണറായിയെ കാണാനെത്തിയത്. നിയമ സഭ സമ്മേളനത്തിനു ശേഷമായിരുന്നു കൂടിക്കാഴ്ച.

മരിച്ച മുരുകന്റെ കുടുംബത്തിന് എല്ലാ വിധ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. കൂടിക്കാഴ്ചയ്ക്ക് ശേഷം തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുരുകന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം ദുരനുഭവങ്ങൾ ഭാവിയിൽ ആർക്കും ഉണ്ടാകാതിരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അത്യാഹിതങ്ങളുണ്ടാകുമ്പോൾ തീവ്ര പരിചരണം ഉറപ്പാക്കാനുളള ഇടപെടൽ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മുരുകന് ചികിത്സ നിഷേധിച്ച ആശുപത്രികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം അപേക്ഷ നൽകിയത്. കൊല്ലത്ത് വച്ചാണ് വാഹനാപകടത്തിൽ മുരുകന് പരുക്കേറ്റത്. കൊല്ലം , തിരുവനന്തപുരം എന്നിവിടങ്ങളിലെ ആറോളം ആശുപത്രികളിൽ മുരുകനെ എത്തിച്ചെങ്കിലും ചികിത്സ നിഷേധിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
മുരുകന് ചികിത്സ നിഷേധിച്ച ആശുപത്രികളുടെ നിലപാടിൽ മുഖ്യമന്ത്രി നിയമസഭയിൽ വച്ച് മുരുകന്റെ കുടുംബത്തിനോട് മാപ്പ് ചോദിച്ചിരുന്നു.












Click it and Unblock the Notifications