ആഡംഭര ജീവിതത്തിന് പണം വേണം, എടിഎം തകര്‍ത്ത് മോഷണത്തിന് ശ്രമിച്ച സംഗീത ആല്‍ബം നായകന്‍ അറസ്റ്റില്‍
ആല്‍ബത്തിലെ അഭിനയത്തില്‍ നിന്ന് കിട്ടുന്ന പണം കറങ്ങിനടക്കാനും അഡംഭര ജീവിതത്തിനും തികയുന്നില്ല. ഒടുവില്‍ ആല്‍ബം നായകനും സുഹൃത്തായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയും പണത്തിന് വഴി കണ്ടെത്തി, മോഷണം.
തൃശ്ശൂര്‍: ആല്‍ബത്തിലെ അഭിനയത്തില്‍ നിന്ന് കിട്ടുന്ന പണം കറങ്ങിനടക്കാനും അഡംഭര ജീവിതത്തിനും തികയുന്നില്ല. ഒടുവില്‍ ആല്‍ബം നായകനും സുഹൃത്തായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയും പണത്തിന് വഴി കണ്ടെത്തി, മോഷണം. എടിഎം തകര്‍ത്ത് മോഷണത്തിന് ശ്രമിച്ച ഇവരെ പോലീസ് പിടകൂടുകയും ചെയ്തു.
നിരവധി വീഡിയോ ആല്‍ബങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുള്ള ആറ്റൂര്‍ പൈവളപ്പില്‍ മുഹമ്മദ് ഫസില്‍ (23), എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി പാട്ടുരായ്ക്കല്‍ കുറിയേടത്തുമനയില്‍ അര്‍ജുന്‍ (21) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഷാഡോ പോലീസാണ് ഇവരെ പിടികൂടിയത്. എടിഎം തട്ടിപ്പിനായി ഇവര്‍ നടത്തിയ പരിശ്രമങ്ങള്‍ കേട്ടാല്‍ ഞെട്ടും...

ഷാഡോ പോലീസ് വല വീശി
കഴിഞ്ഞ ഫെബ്രുവരി 25നു പാഞ്ഞാളിലെ എസ്ബിഐ എടിഎം തകര്‍ത്തു പണം കവരാന്‍ ശ്രമിച്ച കേസിലാണു നിഴല്‍ പൊലീസ് ഇവരെ കുടുക്കാനുള്ള ശ്രമം തുടങ്ങിയത്. കഴിഞ്ഞ ജനുവരി 11ന് ഒറ്റപ്പാലം ലക്കിടിയിലെ ബാങ്ക് ഓഫ് ബറോഡ എടിഎമ്മും ഇവര്‍ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു.

ആഡംഭര ജീവിതം
ആര്‍ഭാട ജീവിതത്തിനു പണം കണ്ടെത്താനാണ് മോഷണം നടത്താന് ഇവര്‍ തീരുമാനിച്ചത്. ഉന്നത ബിരുദധാരികളും മികച്ച കുടുംബാന്തരീക്ഷങ്ങളില്‍നിന്നുള്ളവരുമാണ് ഇവര്‍. പക്ഷെ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങിയടിക്കാന്‍ വേണ്ടത്ര പണം കി്ട്ടാതെ വന്നപ്പോള്‍ എടിഎം മോഷണത്തിന് പ്ലാനിടുകയായിരുന്നു.

പോലീസിനോട് പറഞ്ഞത്
എന്തിന് എടിഎംതന്നെ മോഷ്ടിക്കാന്‍ തിരഞ്ഞെടുത്തു എന്നു ചോദിച്ച പൊലീസിനോട് ഇരുവരും പറഞ്ഞത് ഒരേ മറുപടിയാണ്. ഒറ്റത്തവണ ശ്രമം വിജയിച്ചാല്‍ പിന്നെ ഈ പണി തുടരേണ്ടതില്ലല്ലോ എന്നാണ് ഫസിലും അര്‍ജുനും പറഞ്ഞത്.

ഇന്റര്‍ നെറ്റ്
എടിഎം മോഷണത്തിനായി ഇരുവരും ആശ്രയിച്ചത് ഇന്റര്‍നെറ്റിനെയാണ്. ഗൂഗിളില്‍ എടിഎം തട്ടിപ്പുകളുടെ ചരിത്രം സെര്ച്ച് ചെയ്ത് വിവിധ മോഷണങ്ങളുടെ വിശദാംശങ്ങള്‍ പഠിച്ചാണ് മോഷണം ആസൂത്രണം ചെയ്തത്.

പാസ് വേഡ് തട്ടിയെടുത്തു
എടിഎമ്മുകളുടെ പാസ്‌വേഡ് ഉള്‍പ്പെട്ട ഭാഗം മോഷ്ടിച്ചു പണം അടങ്ങിയ ട്രേ പുറത്തെടുക്കാനാണ് ഇരുവരും പ്ലാന്‍ ചെയ്തത്. രണ്ടു മോഷണശ്രമങ്ങളിലും ഇവര്‍ പാസ്‌വേഡ് ഇരിക്കുന്ന ഭാഗം തകര്‍ത്തെങ്കിലും പണമടങ്ങുന്ന ട്രേ പുറത്തെടുക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു.

തട്ടിപ്പ് കേസിലും പ്രതികള്‍
പണത്തിനായി നിരവധി ത്ട്ടിപ്പുകളില്‍ ഇരുവരും ഇടപെട്ടിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു നികുതി വെട്ടിച്ചു കടത്തുന്ന കള്ളസ്വര്‍ണം വിപണിവിലയേക്കാള്‍ കുറവില്‍ വില്‍ക്കാനുണ്ടെന്നുകാട്ടി വ്യവസായികളെ തട്ടിക്കാനും ഇവരടങ്ങുന്ന സംഘം ശ്രമിച്ചിരുന്നു.

കുറുക്കുവഴികള്‍
കുറുക്കുവഴികളിലൂടെ പണമുണ്ടാക്കാന്‍ പല വഴികളാണ് ഫസിലും അര്‍ജുനും കണ്ടെത്തിയത്. നിധി കിടക്കുന്ന സ്ഥലം അറിയാമെന്നും അതു കണ്ടെടുത്തു നല്‍കാന്‍ സഹായിക്കാമെന്നും പറഞ്ഞ് ഇവര്‍ പലരെയും പറ്റിക്കാന്‍ ശ്രമിച്ചിരുന്നു. നാഗമാണിക്യം ഉണ്ടെന്നു പറഞ്ഞും ആളുകളെ പറ്റിക്കാന്‍ ശ്രമം നടത്തി.












Click it and Unblock the Notifications