കൊറോണക്കാലത്തെക്കുറിച്ചുള്ള മ്യൂസിക് വീഡിയോ കാവൽ റിലീസ് ചെയ്തു
കോഴിക്കോട്; കൊറോണക്കാലത്തെ സുരക്ഷയെക്കുറിച്ചും ലോക്ക് ഡൗണിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും അബുദാബിയിൽ നിന്നുള്ള മലയാളം സിങ്ങർ ആയിഷ അബ്ദുൽ ബാസിത്ത് പാടിയ ആൽബം 'കാവൽ' യൂട്യൂബിൽ റിലീസ് ചെയ്തു. ചലച്ചിത്ര സംവിധായകൻ അഷ്റഫ് ഹംസയാണ് ഗാനത്തിന്റെ ഓൺലൈൻ ലോഞ്ചിംഗ് ഫേയ്സ്ബുക്ക് വഴി നിർവഹിച്ചത്. ഇംഗ്ലീഷ്, അറബി സബ്ടൈറ്റിലുകൾ ലഭ്യമായ ആൽബം യൂട്യൂബിൽ ആയിഷ അബ്ദുൾ ബാസിത്ത്, മലബാർ വൈബ്സ് എന്നീ ചാനലുകളിൽ കാണാം.

ജാബിർ സുലൈം, സൗമ ഹമീദ് എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് മുഹമ്മദ് അക്ബർ ആണ്. സന്ദീപ് സംവിധാനം ചെയ്ത മ്യൂസിക് വീഡിയോയുടെ ക്രിയേറ്റീവ് ഡയറക്ടർ റയീസ് ഹിദായ, എഡിറ്റിംഗ് ഷബീർ മുഹമ്മദ്, ക്യാമറ അബ്ദുൾ ബാസിത്ത് എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാനു തേഞ്ഞിപ്പലം, ഡിസൈൻസ് ഫൈസൽ ഹസ്സൈനാർ, സബ് ടൈറ്റിൽസ് നസീം ദേവതിയാൽ, ഷഹർബാനു എന്നിവരാണ്. ആയിഷ അബ്ദുൾ ബാസിത്തും മലബാർ വൈബ്സും ചേർന്നാണ് നിർമ്മാണം.












Click it and Unblock the Notifications