'ആരോഗ്യമന്ത്രി..വാക്സിനെടുത്തവർക്കും രോഗം വരുന്നു, പിന്നെ എന്തിനാണ് ഈ തരംതിരിവ്'; വിമർശിച്ച് അൽഫോൺസ്
തിരുവനന്തപുരം; കടകളിലും സ്ഥാപനങ്ങളിലും പ്രവേശിക്കാനായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിനെതിരെ രൂക്ഷ വിമർശനം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. പുറത്തിറങ്ങാൻ വാക്സിൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ റിപ്പോർട്ട്, കൊവിഡ് വന്നെന്ന് സ്ഥിരീകരിക്കുന്ന രേഖകളെ വേണമെന്നതാണ് സർക്കാർ നിർദ്ദേശം. ഇപ്പോഴിതാ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്. നടപടി ജനങ്ങളോട് കാണിക്കുന്ന വേർതിരിവാണെന്ന് അൽഫോൺസ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍
'പ്രിയ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി.. താങ്കൾ പുതിയതായി കൊണ്ടു വന്നിരിക്കുന്ന ഇളവുകൾ ആലോചനയോടെ തിരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഏറ്റവും പുതിയ അനുഭവങ്ങളെടുത്താൽ, ഒന്നും രണ്ടും വാക്സിനെടുത്തവരും കോവിഡ് രോഗ ബാധിതരാകുന്നു. രോഗത്തെ പകർത്താൻ ശേഷിയുള്ളവരാകുന്നു. പിന്നെ എന്തിനാണീ തരംതിരിവ്', അൽഫോൺസ് ചോദിച്ചു.
കോവിഡ് പ്രോട്ടോക്കോൾ വ്യക്തമായി പാലിക്കുന്ന ഏതൊരു വ്യക്തിക്കും കടയിൽ പോയി ആവശ്യസാധനങ്ങൾ വാങ്ങാൻ അനുവാദം കൊടുക്കാതിരിക്കുന്നത് കഷ്ടപ്പെടുന്ന ജനങ്ങളോടു കാണിക്കുന്ന വേർതിരിവു തന്നെയാണ്.പല ആരോഗ്യകാരണങ്ങൾ കൊണ്ടും വാക്സിനെടുക്കാൻ കഴിയാത്തവരുണ്ട്. അവരൊക്കെ ആവശ്യസാധനങ്ങൾ വാങ്ങിക്കരുതെന്നാണോ ഉദ്ദേശിക്കുന്നതെന്നും അൽഫോൺസ് ചോദിക്കുന്നു.
ഹോമിയോ പ്രിവെന്റീവ് എടുത്തു ഇതുവരെയും രോഗം വരാതെ സൂക്ഷിച്ചവരും, കോവിഡ് വന്നു ഹോമിയോയും ആയുർവേദവും നാച്ചെറോപതിയും ചെയ്തു രോഗം മാറിയവർ അനേകംപേർ നമുക്കു ചുറ്റിലുമുണ്ട്. ഒരാൾക്കു താൻ ഫോളെോ ചെയ്യാൻ ആഗ്രഹിക്കുന്ന ചികിത്സാരീതിയിൽ മുന്നോട്ടു പോകാനുള്ള ഭരണഘടനാഅവകാശം ഏതൊരു ഇന്ത്യൻ പൗരനുമുണ്ട് എന്നാണ് മനസ്സിലാക്കുന്നതെന്നും ഫേസ്ബുക്കിലൂടെ അൽഫോൺ് പറഞ്ഞു.കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കുക തന്നെ വേണം. 100% പക്ഷേ അത് ശരിയായ ശാസ്ത്രീയ അടിസ്ഥാനത്തിലുള്ളതായിരിക്കണം. അനുമാനങ്ങളുടെ പുറത്താകരുതെന്നും അൽഫോൺസ് പറയുന്നു.അതേസമയം നിരവധി പേർ അൽഫോൺസിന്റെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നുണ്ട്.
സർക്കാരിന്റെ പുതിയ നിർദ്ദേശങ്ങളെ പ്രമുഖർ ഉൾപ്പെടെയുള്ളവർ വിമർശിച്ച് രംഗത്തെത്തിയിരുന്നു. നടി രഞ്ജിനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പാൽ വാങ്ങാൻ പോകാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണോയെന്നായിരുന്നു രഞ്ജിനിയുടെ പരിഹാസം.ഇത്തരം നിർദേശങ്ങൾ പുറപ്പെടുവിക്കുന്ന നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികളെന്നും രഞ്ജിനി ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.
അതേസമയം വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ നിര്‍ദേശങ്ങളില്‍ കര്‍ശന പരിശോധന ഒഴിവാക്കാനുള്ള നിർദ്ദേശം സർക്കാർ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വാക്‌സീന്‍ എടുക്കാത്തവരോ ആര്‍ടിപിസിആര്‍ ഇല്ലാത്തവരോ കടയില്‍ പ്രവേശിക്കുന്നതു തടയേണ്ടതിലെന്നാണ് പുതിയ നിര്‍ദേശം. അതേസമം സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സർക്കാർ പറയുന്നു.]












Click it and Unblock the Notifications