കലാഭവന്‍ സോബി പറഞ്ഞ ആ 4 പേര് ആര്?ബാലഭാസ്ക്കറിന്റെ മരണത്തിലെ സത്യം പുറത്തുകൊണ്ടുവരുമെന്ന് സോബി
കൊച്ചി: ബാലഭാസ്കറിന്റെ മരണം അപകട മരണം തന്നെയാണെന്ന് കോടതി പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി കലാഭവന്‍ സോബി. കോടതി വിധി പ്രതികൂലമായതുകൊണ്ട് കേസ് അവസാനിപ്പിക്കില്ലെന്ന് കലാഭവന്‍ സോബി. അതോര്‍ത്ത് ആരും സന്തോഷിക്കേണ്ടെന്നും സോബി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പ്രതികരണം.
താന്‍ പറഞ്ഞതൊന്നും സിബിഐ മുഖവിലയ്ക്കെടുത്തില്ലെന്നും അവര്‍ ആദ്യമേ തൊട്ട് തന്നെ ഒതുക്കി നിര്‍ത്താനാണ് ശ്രമിച്ചതെന്നും താന്‍ പറയണത് നുണയാണ്..നുണയാണ്.. നുണയാണ് എന്നു പറഞ്ഞ് അവസാനം തനിക്കെതിരെ കേസ് കൊടുത്തെന്നും അദ്ദേഹം പറഞ്ഞു. കലാഭവന്‍ സോബിയുടെ പ്രതികരണം വായിക്കാം...

രണ്ടാഴ്ച മുമ്പ് വരെ കേസില്‍ നല്ല പ്രതീക്ഷയുണ്ടായിരുന്നു. ഉറപ്പായിട്ടും നമുക്ക് അനുകൂലമായ വിധി വരുമെന്ന്. പക്ഷേ ചില ബാഹ്യ ഇടപെടലുകള്‍ വന്നു, നമ്മള് മാധ്യമങ്ങളിലൂടെ വായിച്ചതാണ്. അതിന് ശേഷം ഞാനും കര്‍ത്താ സാറുമൊക്കെ പറഞ്ഞിരുന്നു കേസില്‍ അട്ടിമറി നടക്കാന്‍ സാധ്യയതയുണ്ടെന്ന സംശയം ഞങ്ങള്‍ക്കുണ്ടായിരുന്നു. അതിനനുസരിച്ച് കാര്യങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു. വിചാരിച്ചത് പോലെ തന്നെ നടന്നു കേസില്‍ നമുക്ക് പരാജയം സംഭവിച്ചു. ഈ ഒരു പരാജയം കൊണ്ട് കേസ് അവസാനിപ്പിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ട്, അതോര്‍ത്ത് നമ്മളെ എതിര്‍ക്കുന്നവര്‍ സന്തോഷിക്കേണ്ട, മേല്‍ക്കോടതിയോ അതിനനുസരിച്ചുള്ള കാര്യങ്ങളോ നമ്മള് നോക്കും.. ഞാന്‍ പറഞ്ഞ മൊഴികളൊന്നും സിബിഐ മുഖ വിലയ്ക്കെടുത്തില്ല.

ഫോട്ടോസ് കാണിച്ചാല്‍ ആളുകളെ തിരിച്ചറിയുമെന്ന് എത്ര പ്രാവശ്യം പറഞ്ഞു.അവരതിന് സമ്മതിച്ചില്ല. കോടതിയില്‍ രഹസ്യ മൊഴി കൊടുക്കാന്‍ ഞാന്‍ അവരുടെ കാല് പിടിച്ച് പറഞ്ഞതാണ് സമ്മതിച്ചില്ല. അവര്‍ ആദ്യമേ തൊട്ട് എന്നെ ഒതുക്കി നിര്‍ത്താനാണ് ശ്രമിച്ചത്. ഞാന്‍ പറയണത് നുണയാണ്..നുണയാണ്.. നുണയാണ് എന്നു പറഞ്ഞു.അവസാനം എനിക്കെതിരെ കേസ് കൊടുത്തു. ഇവനൊക്കെ നാണം ഉണ്ടോ? ഇവനെന്നേ വിളിക്കുന്നുള്ളു..അതിനുള്ള അര്‍ഹതയേ ഉള്ളു..ആണെന്ന് പറഞ്ഞ് നടക്കരുത് ഇവനൊന്നും. അത്രയ്ക്കും ഹീനമായ ആള്‍ക്കാറാണ് ഇവര്‍, അദ്ദേഹം പറഞ്ഞു.40 അല്ല 400 പ്രാവശ്യം നടന്നാലും ഞാന്‍ ഈ കേസ് വിട്ടുപോകുമെന്ന് ആരും വിചാരിക്കേണ്ട..സത്യം തെളിയിച്ചിട്ടേ ഞാനീ ലോകത്ത് നിന്ന് പോലുള്ളൂ... ഇതുവരെ ഞാന്‍ ഒരാളഉടെ പേരും പറഞ്ഞിട്ടില്ല, പറയാത്തതിന് കാരണം കേസ് മുന്നോട്ടുപോകാന്‍ വേണ്ടിയിട്ടാണ് പറയാതിരിക്കുന്നത്..ഞാന്‍ ആയിട്ട് ഒരാളുടെ പേരും ഞാന്‍ പറഞ്ഞിട്ടില്ല.. പറയാനായിട്ട് എനിക്ക് നാല് പേരുടെ പേരുണ്ട്...ഒരു സംശയവുമില്ല പറയാന്‍ അദ്ദേഹം പറഞ്ഞു..

സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറിന്റേത് അപകട മരണം തന്നെയെന്ന് കോടതി പറഞ്ഞിരുന്നു. കേസില്‍ തുടരന്വേഷണം വേണ്ട എന്നും കോടതി പറഞ്ഞു. സി ബി ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച് തിരുവനന്തപുരം സി ജെ എം കോടതിയുടേതാണ് വിധി. ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത ഉണ്ട് എന്ന് ആരോപിച്ച് കുടുംബം നല്കിയ ഹര്‍ജി തിരുവനന്തപുരം സി ജെ എം കോടതി തള്ളുകയും ചെയ്തു. ബാലഭാസ്കറിന്റെ ഡ്രൈവര്‍ അര്ജുന് അലക്ഷ്യമായി വാഹനമോടിച്ചാണ് അപകടമുണ്ടായത് എന്നും ഇതാണ് ബാലഭാസ്കറിന്റെ മരണത്തിന് കാരണം എന്നുമാണ് സി ബി ഐ കണ്ടെത്തല്‍.

തിരുവനന്തപുരം സി ജെ എം കോടതിയുടേ വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി പറഞ്ഞു. ഫോണ്‍, ലോക്കറിന്റെ കീ എന്നിവയൊന്നും സി ബി ഐ പരിശോധിച്ചില്ല എന്ന് പിതാവ് പറഞ്ഞു. അപകടത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണ് എന്നും അദ്ദേഹം ആരോപിച്ചു. 2019 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയായിരുന്നു ബാലഭാസ്കറും കുടുംബവും അപകടത്തില്‍പ്പെട്ടത്. തൃശൂരില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ പള്ളിപ്പുറം സി ആര് പി എഫ് ക്യാംപിനു സമീപത്തായി ബാലഭാസ്കറിന്റെ വാഹനം ഇടിക്കുകയായിരുന്നു.ഭാര്യ ലക്ഷ്മിക്കും ഡ്രൈവര്‍ അര്‍ജുനും അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. ബാലഭാസ്കറിന്റേയും ലക്ഷ്മിയുടേയും മകള്‍ തേജസ്വിനി ബാല അപകട സ്ഥലത്തും ബാലഭാസ്കര്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
ദിലുവിനെ തോൽപ്പിക്കാൻ ആകില്ല മക്കളെ.... സൂപ്പർ കൂളായി ദിൽഷ ചിത്രങ്ങൾ കാണാം
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications