• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കാശുകൂടിയിട്ടുള്ള തിളപ്പല്ല സർ';പട്ടി ഷോ എന്ന് ആക്ഷേപിച്ചവർക്ക് ചുട്ടമറുപടിയുമായി ഗോപി സുന്ദർ

കൊച്ചി; നായ്ക്കളെ പരിപാലിക്കാൻ ജോലിക്കാരനെ ആവശ്യമുണ്ടെന്ന് വ്യക്തമാക്കി സംഗീത സംവിധായകൻ ഗോപിസുന്ദർ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതോടെ താത്പര്യം അറിയിച്ച് പലയാളുകളും പോസ്റ്റിന് കീഴിൽ മറുപടി നൽകിയിട്ടുണ്ട്. അതേസമയം പതിവുപോലെ രൂക്ഷ വിമർശനവും പരിഹാസങ്ങളും ചിലർ ഉയർത്തി. പണത്തിന്റെ നെഗളിപ്പാണ്,വെറും പട്ടി ഷോയാണെന്ന് എന്നൊക്കെയായിരുന്നു വിമർശനങ്ങൾ. എന്നാൽ ഇത്തരം വിമർശനങ്ങൾക്ക് ചുട്ട മറുപടി നൽകുകയായിരുന്നു ഗോപി സുന്ദർ. ഫേസ്ബുക്കിലൂടെയാണ് തന്റെ ഉദ്ദേശ ശുദ്ധി വെളിപ്പെടുത്തികൊണ്ടുള്ള ഗോപി സുന്ദറിന്റെ പോസ്റ്റ്. പൂർണരൂപം വായിക്കാം

 തെറിവിളിയും കിട്ടും

തെറിവിളിയും കിട്ടും

കാശുകൂടിയിട്ടുള്ള കഴപ്പല്ല സർ ,

സോഷ്യൽ മീഡിയ ഇരുവശമുളള നാണയമാണ് .എത്രത്തോളം പോസിറ്റിവിറ്റിയുണ്ടോ അത്രത്തോളം നെഗറ്റിവിറ്റിയുമുണ്ടാകും . പ്രശംസയുടെ അതേ അളവിൽ തന്നെ തെറിവിളിയും കിട്ടും. സോഷ്യൽ മീഡിയയുടെ തലോടൽ വേണ്ടുവോളം കിട്ടിയിട്ടുള്ള ആളാണ് ഞാൻ.

സന്തോഷിക്കാറുമില്ല

സന്തോഷിക്കാറുമില്ല

അത്രതന്നെയോ അതിലധികമോ തല്ലലും കിട്ടിയിട്ടുണ്ട്. അത് രണ്ടും അതേ സ്പിരിറ്റിൽ തന്നെയാണ് ഉൾക്കൊള്ളാറുള്ളത്. വ്യക്തിപരമായോ ,തൊഴിൽ പരമായോ ഉള്ള ഒരു വിമർശനത്തിനും പ്രതികരിക്കാറില്ല. പ്രശംസകളിൽ കൂടുതൽ സന്തോഷിക്കാറുമില്ല.

ഭൂമിയുടെ അവകാശികൾ

ഭൂമിയുടെ അവകാശികൾ

ഇവിടെ പ്രതികരിച്ചു കൊണ്ട് നാല് വരി എഴുതുന്നത് എന്നെ കുറിച്ച് മാത്രമല്ലാത്ത കാര്യമായതുകൊണ്ടാണ്. നമ്മളെ പോലെത്തന്നെ ഈ ഭൂമിയുടെ അവകാശികളായ കുറച്ച് മിണ്ടാപ്രാണികളുടെ കൂടികാര്യമായതുകൊണ്ടാണ്.

വഴിയോരത്ത് നിന്ന് കിട്ടിയവയാണ്

വഴിയോരത്ത് നിന്ന് കിട്ടിയവയാണ്

കഴിഞ്ഞ പത്ത് വർഷമായി വീട്ടിൽ പട്ടികളെ വളർത്തുന്നുണ്ട്. ഇഷ്ടം കൊണ്ടാണ് ആഗ്രഹം കൊണ്ടാണ്. അത് സന്തോഷം തരുന്നതുകൊണ്ടാണ്. ഇപ്പോൾ 7 പട്ടികളുണ്ട്. ഇതിൽ ഭൂരിഭാഗവും വഴിയോരത്ത് നിന്ന് കിട്ടിയവയാണ് . മനുഷ്യൻ കലിപ്പ് തീർക്കാൻ ,വെട്ടും കൊലയും പരിശീലക്കാൻ , കാലോ കയ്യോ വെട്ടിയിട്ട പാവങ്ങളും ഇതിലുണ്ട്.

നാട്ടിലേക്ക് പോകുന്നു

നാട്ടിലേക്ക് പോകുന്നു

ഇത് ഔദാര്യമോ കരുണയോ ഒന്നുമായി പറയുന്നില്ല. അതിനുമപ്പുറം സന്തോഷമാണ്.

ഇവയെ പരിപാലിക്കുക വലിയ ജോലിയാണ്. അതു കൊണ്ടു തന്നെ ഏറെ കാലമായി ഒരു ജോലിക്കാരനെ വച്ചിട്ടുണ്ട്. ഇപ്പോൾ അയാൾ ജോലിയിൽ നിന്ന് വിരമിച്ച് നാട്ടിലേക്ക് പോകുന്നു.

പരസ്യം കൊടുത്തത്

പരസ്യം കൊടുത്തത്

ആ സമയത്താണ് പുതിയ ഒരു ജോലിക്കാരനായി പരസ്യം കൊടുത്തത് . (ഈ ദുരിതകാലത്ത് അങ്ങനെ ഒരാൾക്ക് ജോലി കിട്ടിയാൽ അതൊരു കുടുംബത്തിന് സഹായമാകുമല്ലൊ എന്ന തോന്നലും അതിലുണ്ടായി )മോശം കാര്യങ്ങൾക്ക് സോഷ്യൽ മീഡിയയിലെ പുതിയ പേരാണ് പട്ടി ഷോ..

വെറുതേ വിടുക

വെറുതേ വിടുക

പക്ഷെ അത്രത്തോളം മോശക്കാരല്ല സർ പട്ടികൾ . അവയോട് സ്നേഹവും കരുണയും സഹാനുഭൂതിയും കാണിക്കണമെന്നല്ല പറയുന്നത് അത് കാണിക്കുന്നവരെ വെറുതെ വിടുകയെങ്കിലും ചെയ്യുക.

cmsvideo
  Riyaz Khan About Nanmamaram Suresh Kodalipparamban | Oneindia Malayalam
  സ്നേഹമാണ് സന്തോഷമാണ്

  സ്നേഹമാണ് സന്തോഷമാണ്

  എൻ്റെ ഈ particular post നെ ട്രോളിയവരോട് ,അത് വാർത്തയാക്കുന്നവരോട് ഏറെ വിനയത്തോടെ ഒന്നേ പറയാനുള്ളു

  ഇത് കാശിൻ്റെ തിളപ്പമല്ല സർ

  കനിവാണ് സ്നേഹമാണ് സന്തോഷമാണ് .കാശുണ്ടങ്കിലും ഇല്ലങ്കിലും ഉള്ളതിലൊരു പങ്കെടുത്ത് ഞാനിത് ചെയ്തുകൊണ്ടേയിരിക്കുന്നു 🙏🙏🙏

  സ്നേഹം

  ഗോപീസുന്ദർ

  'മുടന്തൻ താറാവിന് വോട്ട് ചെയ്തിട്ട് എന്ത് കാര്യം?'; നിതീഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി ചിദംബരം

  ഇത് ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കലാണ്, ഇഡിയെ എങ്ങനെയാണ് തടയുക; ആഞ്ഞടിച്ച് ചെന്നിത്തല

  നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്കുള്ള സ്റ്റേ നീട്ടി ഹൈക്കോടതി.. കേസ് വീണ്ടും 16 ന് പരിഗണിക്കും

  ഇങ്ങനായാണെങ്കിൽ ഇവിടെ ഒരു ഏജൻസിക്കും അന്വേഷണം നടത്താൻ കഴിയില്ല'; ആഞ്ഞടിച്ച് വിഡി സതീശൻ

  English summary
  music director gopi sundar's befitting reply to trolls against him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X