പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഗോപി സുന്ദറിനെ ആരും ഉപദേശിച്ചില്ല; കാരണം? പ്രചോദനവും അതു തന്നെ...
പത്താം ക്ലാസ് തോറ്റപ്പോഴാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചതെന്ന് സംഗീത സംവിധായകൻ ഗോപി സുന്ദർ. എസ്എസ്എൽസി തോറ്റതാണ് തനിക്ക് ഏറ്റവും വലിയപ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു. തോറ്റതുകൊണ്ട് തന്നെ ഉപദേശിക്കാൻ ആരും വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്എസ്എല്‍സി തോറ്റപ്പോള്‍ ഞാന്‍ തകര്‍ന്നു പോയെന്നാണ് എല്ലാവരും വിചാരിച്ചത്. പത്താം ക്ലാസ് പാസായെങ്കില്‍ എനിക്ക് മുമ്പില്‍ ഒരുപാട് ഓപ്ഷനുകള്‍ ഉണ്ടായേനെ. അതുകൊണ്ട് തന്നെ എനിക്ക് മാത്രം അത് ഭയങ്കര ആശ്വാസമായിരുന്നെന്ന് അദ്ദേഹം പറയുന്നു. കപ്പ ടിവിയുടെ ഹാപ്പിനെസ് പ്രൊജക്ടിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.

മദ്രാസ് ഗവണ്‍മെന്റ് മ്യൂസിക് കോളേജ്
മദ്രാസ് ഗവണ്‍മെന്റ് മ്യൂസിക് കോളേജില്‍ എട്ടാം ക്ലാസ് പാസായാല്‍ മതിയായിരുന്നു. അതുകൊണ്ട് അവിടെയാണ് പഠിച്ചതെന്നും അവിടെ നന്നായി പെർഫോം ചെയ്യാൻ കഴിയുമെന്നും ഗോപി സുന്ദർ പറഞ്ഞു. എന്നാൽ തന്റെ സാറിന്റെ ജീവിതം കണ്ടപ്പോഴാണ് അവിടെ നിന്ന് നിർത്തി പോന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്തിന് മറ്റ് കാര്യങ്ങൾ ചിന്തിക്കണം?
പത്താം ക്ലാസ് പാസായെങ്കിൽ എനിക്ക് മുന്നിൽ കുറേ ഓപ്ഷനുകൾ ഉണ്ടായേനെയെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമില്ലാതെ ഞാന്‍ എന്തിനാണ് കെമിസ്ട്രിയും മാത്സും പഠിക്കുന്നത്. എന്തിനാണ് എന്റെ തലച്ചോറ് ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അവഗണിക്കപ്പെട്ടിട്ടുണ്ട്
12 വര്‍ഷത്തോളം ഔസേപ്പച്ചന്‍ സാറിനൊപ്പം അസോസിയേറ്റ് ചെയ്തിട്ടുണ്ട്. 14 വര്‍ഷം കഠിന തപസ് ചെയ്യുന്നത് പോലെയായിരുന്നു.സ്റ്റുഡിയോയുടെ മൂലയ്ക്ക് പലപ്പോഴും അവഗണിക്കപ്പെട്ടിട്ടുണ്ട്, ആരും മൈന്‍ഡ് ചെയ്യാതിരുന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജീവിക്കാൻ പണം അത്യാവശ്യമാണ്
ഇപ്പോൾ സെലക്ടീവ് ആയിട്ടാണ് കാര്യങ്ങൾ ചെയ്യുന്നത്. കലാകാരന്‍ ആയതുകൊണ്ട് എനിക്ക് ആരും ഒന്നും സൗജന്യമായി തരില്ല. അതുകൊൺണ്ട് തന്നെ പണത്തിന് നല്ല പ്രാധാന്യമുണ്ട്. കലകൊണ്ട് ജീവിക്കാൻ സാധിക്കണമെന്നും ഗോപി സുന്ദർ പറഞ്ഞു. എപ്പോഴുംവർക്ക് ഉണ്ടാകണമെന്നില്ല. അതുകൊണ്ട് പണം ഉണ്ടാക്കാൻ പറ്റുന്ന സമയത്ത് പണം മുണ്ടാക്കണമെന്നും ഗോപീ സുന്ദർ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications