കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ടകുട്ടികൾക്കൊപ്പമുള്ള ചിത്രത്തിന് നടി സാന്ദ്രയ്ക്കെതിരെ അശ്ലീല കമന്റ്; വിമർശനവുമായി കൈലാസ് മേനോൻ

Google Oneindia Malayalam News

കൊച്ചി; ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടി അഹാന കൃഷ്ണൻ ഒരു വീഡിയോയുമായി രംഗത്തെത്തിയിരുന്നു.തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കിയതുമായി ബന്ധപ്പെട്ട് അഹാന നടത്തിയ പ്രതികരണത്തിന് നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയായിട്ടായിരുന്നു അഹാനയുടെ വീഡിയോ. ഇപ്പോഴിതാ സൈബർ ബുള്ളിയിംഗിനെതിരെ രൂക്ഷ പ്രതികരണം ഉയർത്തുകയാണ് സംഗീത സംവിധായകൻ കൈലാസ് മേനോൻ. നടി സാന്ദ്രയ്ക്കെതിരെ ഒരാൾ അശ്ലീല കമന്റിട്ട സംഭവത്തെ കുറിച്ചാണ് കൈലാസ് പ്രതികരിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം . പോസ്റ്റ് വായിക്കാം.

വല്യ അന്തരമുണ്ടെന്ന്

വല്യ അന്തരമുണ്ടെന്ന്

‘സോഷ്യൽ മീഡിയയിൽ സ്ത്രീകളോട് ഇത്ര മോശമായി പെരുമാറുന്ന മറ്റൊരു ജനതയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മലയാളത്തിലെ ഓൺലൈൻ ന്യൂസുകളുടെ താഴെ വരുന്ന കമന്റ്സ് വായിച്ചാൽ അറിയാം 93.91% സാക്ഷരതയും സാമാന്യ വിവേകവും തമ്മിൽ വല്യ അന്തരമുണ്ടെന്ന്.

കുറഞ്ഞ ശിക്ഷ ഇയാൾ അർഹിക്കുന്നില്ല

കുറഞ്ഞ ശിക്ഷ ഇയാൾ അർഹിക്കുന്നില്ല

സാന്ദ്ര തോമസ് തന്റെ 2 വയസ്സുള്ള ഇരട്ടക്കുട്ടികളെ കിണറ്റിൻ കരയിൽ നിർത്തി തലയിൽ വെള്ളമൊഴിക്കുന്ന വിഡിയോയെ പറ്റി വന്ന ഒരു വാർത്തയുടെ താഴെയാണ് കമന്റ് വന്നത്. ഈ കമന്റ് എന്നെ ആദ്യം കാണിച്ചപ്പോൾ ഞാൻ സാന്ദ്രയോടു പറഞ്ഞത് പേര് മറയ്ക്കാതെ കമന്റിന്റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു ഇതിനെതിരെ പ്രതികരിക്കണം എന്നാണ്. അതിലും കുറഞ്ഞ ശിക്ഷ ഇയാൾ അർഹിക്കുന്നില്ല.

ലോകത്തെ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ റഷ്യയില്‍ പുറത്തിറക്കി, മകള്‍ക്ക് കുത്തിവയ്‌ച്ചെന്ന് പുടിന്‍ലോകത്തെ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ റഷ്യയില്‍ പുറത്തിറക്കി, മകള്‍ക്ക് കുത്തിവയ്‌ച്ചെന്ന് പുടിന്‍

Recommended Video

cmsvideo
Russia to launch world’s first COVID-19 vaccine tomorrow, 12 August | Oneindia Malayalam
തിരുത്തണേൽ തിരുത്തട്ടെ എന്ന്

തിരുത്തണേൽ തിരുത്തട്ടെ എന്ന്

എങ്കിലും സാന്ദ്ര ചെയ്തത് മറിച്ചാണ്. കമന്റ് ഇട്ടയാൾക്ക് അയച്ച പേർസണൽ മെസ്സേജ് ഇതിൽ കാണാൻ കഴിയും. അയാൾക്ക് ഒരു കുടുംബമില്ലേ, ഒരു മകൾ ഇല്ലേ, അവർ ഇത് കാണുമ്പോൾ ഉള്ള അവസ്ഥയെന്താകും, ഭർത്താവിനെയും അച്ഛനെയും ഓർത്തുണ്ടാവുന്ന നാണക്കേട് എത്രയാവും, അത് ഓർത്തു മാത്രം അങ്ങനെ ചെയ്യണ്ട, പകരം പേർസണൽ മെസ്സേജ് അയക്കാം, അത് കണ്ട് അയാൾക്ക് ചെയ്ത തെറ്റ് മനസ്സിലാക്കി തിരുത്തണേൽ തിരുത്തട്ടെ എന്ന്.

കൊവിഡ് പ്രതിരോധത്തിലെ വീഴ്ച്ചകള്‍ അക്കമിട്ട് നിരത്തി പിസി വിഷ്ണുനാഥ്; 'ഇനിയെങ്കിലും തിരുത്തണം'കൊവിഡ് പ്രതിരോധത്തിലെ വീഴ്ച്ചകള്‍ അക്കമിട്ട് നിരത്തി പിസി വിഷ്ണുനാഥ്; 'ഇനിയെങ്കിലും തിരുത്തണം'

പ്രവണതയ്ക്ക് എതിരെ ശബ്‌ദിച്ചേ തീരൂ

പ്രവണതയ്ക്ക് എതിരെ ശബ്‌ദിച്ചേ തീരൂ

പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി. അങ്ങനെ ചിന്തിക്കാൻ തോന്നിയതിൽ സാന്ദ്രയോടു ബഹുമാനവും തോന്നി. എങ്കിലും പേരും ഫോട്ടോയും മറച്ചു വച്ച് ഇത് പോസ്റ്റ് ചെയ്യാൻ കാരണം സൈബർ ബുള്ളിയിങ് വേറെ തലങ്ങളിൽ എത്തി നിൽക്കുന്നു എന്ന തോന്നൽ കൊണ്ടാണ്. ആരോടും എന്തും പറയാം എന്ന ഈ പ്രവണതയ്ക്ക് എതിരെ ശബ്‌ദിച്ചേ തീരൂ.

'താന്‍ കൊല്ലപ്പെട്ടേക്കാം'... സൗദി കിരീടവകാശിക്ക് അമേരിക്കയില്‍ സമന്‍സ്, മുന്‍ ഉദ്യോഗസ്ഥന്റെ പരാതി'താന്‍ കൊല്ലപ്പെട്ടേക്കാം'... സൗദി കിരീടവകാശിക്ക് അമേരിക്കയില്‍ സമന്‍സ്, മുന്‍ ഉദ്യോഗസ്ഥന്റെ പരാതി

ഫേമസ് ആവാം

ഫേമസ് ആവാം

കുറച്ചു പേരെങ്കിലും ഈ പോസ്റ്റ് കണ്ട് ഭാവിയിൽ ഇത്തരം പ്രവർത്തികൾ ചെയ്യാതിരിക്കുന്നുവെങ്കിൽ നല്ലത് എന്ന് കരുതിയാണ്. ഇത്തരം കമന്റുകൾ ഇടുന്നവർ ഓർക്കേണ്ട ഒരു കാര്യം, എല്ലാവരും ഒരുപക്ഷേ ഇത്ര മൃദുവായ സമീപനം എടുത്തുവെന്നു വരില്ല. നിങ്ങൾക്ക് ഭാഗ്യമുണ്ടേൽ വീട്ടുകാരുടെയും നാട്ടുകാരുടെയും മുമ്പിൽ ഫേമസ് ആവാം'.

English summary
Music director Kailas menon about cyber bullying against actress sandra thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X