സംഗീത സംവിധായകന് മുരളി സിത്താരയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: സംഗീത സംവിധായകന് വി മുരളീധരന് എന്ന മുരളി സിത്താരയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 65 വയസ്സായിരുന്നു. വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം വൈകിട്ടോടെ കണ്ടെത്തിയത്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ തോപ്പുമുക്ക് അമ്പാടിയില്‍ ആണ് മുരളി സിത്താര താമസിച്ചിരുന്നത്.
ഞായറാഴ്ച ഉച്ചയോടെ മുരളി സിത്താര തന്റെ മുറിയില്‍ കയറി കതക് അടയ്ക്കുകയായിരുന്നു. വൈകുന്നേരമായിട്ടും പുറത്ത് വരാത്തതിനെ തുടര്‍ന്ന് മകന് വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് എന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ സംസ്ക്കാരം ഇന്ന് നടക്കും.

ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
Recommended Video
സിനിമാ സംഗീത സംവിധായകന് കൂടാതെ ആകാശവാണിയില്‍ സീനിയര്‍ മ്യൂസിക് കംപോസര്‍ കൂടി ആയിരുന്നു മുരളി സിത്താര. 1987ല്‍ ആണ് മുരളി സിത്താര സിനിമാ സംഗീത സംവിധാനത്തിലേക്ക് എത്തുന്നത്. തീക്കാറ്റ് എന്ന ചിത്രത്തിന് വേണ്ടി ഈണമിട്ട ഒരു കോടി സ്വപ്നങ്ങളാല് എന്ന് തുടങ്ങുന്ന ഗാനമാണ് ആദ്യത്തെ സിനിമാ ഗാനം. ഈ ഗാനം ഹിറ്റായിരുന്നു. പിന്നീട് 90കളിലെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്.
ശാരദേന്ദു പൂ ചൊരിഞ്ഞ, ഇല്ലിക്കാട്ടിലെ ചില്ലിമുളം കൂട്ടില്‍, ഓലപ്പീലിയില്‍ ഊഞ്ഞാലാടും, സൗരയൂഥത്തിലെ സൗവര്‍ണ്ണഭൂമിയില്‍ എന്നിവ മുരളി സിത്താരയുടെ ശ്രദ്ധേയമായ ഗാനങ്ങളാണ്. ആകാശവാണിയില്‍ ആയിരത്തിലധികം ഗാനങ്ങള്‍ക്ക് മുരളി സിത്താര സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. 1991ല്‍ ആണ് അദ്ദേഹം ആകാശവാണിയില്‍ എത്തുന്നത്. അതിന് ശേഷം സിനിമാ ഗാനങ്ങള്‍ക്ക് സംഗീതം ചെയ്തിരുന്നില്ല. ഒഎന്‍വി കുറുപ്പ്, കെ ജയകുമാര്‍, വയലാര്‍ ശരത് ചന്ദ്രവര്‍മ്മ അടക്കമുളളവരുടെ രചനകള്‍ക്ക് മുരളി സിത്താര സംഗീതം പകര്‍ന്നിട്ടുണ്ട്. ശോഭനാകുമാരിയാണ് ഭാര്യ. കീബോര്‍ഡ് പ്രോഗ്രാമര്‍ ആയ മിഥുന് മുരളി, വിപിന്‍ എന്നിവര്‍ മക്കളാണ്.
ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications