സംഗീതസംവിധായകന്‍ തമീം ഹാരിസ് അന്തരിച്ചു
കോഴിക്കോട്: സ്‌കൂള്‍കലോത്സവങ്ങള്‍ക്ക് സ്വാഗതഗാനമൊരുക്കിയ തമീം ഹാരിസ് (14) അന്തരിച്ചു. ആരും ആവശ്യപ്പെട്ടിട്ടല്ലെങ്കിലും മാനാഞ്ചിറയുടെ കുളിരും കല്ലായിപ്പുഴയുടെ മൊഞ്ചും നിറച്ച് തമീം ഒരുക്കിയ തീം സോങ് യുട്യൂബിലും മറ്റുമായി വലിയ ഹിറ്റായിരുന്നു .
കീബോര്‍ഡ് ആര്‍ട്ടിസ്റ്റായിരുന്ന തമീം നിരവധി പാട്ടുകള്‍ സ്വന്തമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി രോഗം ഗുരുതരമായതിനെ തുടര്‍ന്ന് വേങ്ങേരിയിലെ വീട്ടില്‍ നിന്നും ആശുപത്രിയിലത്തെിച്ചതായിരുന്നു.ബുധനാഴ്ച രാവിലെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
എം.എസ്.എസ് പബ്‌ളിക് സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു തമീം മാധ്യമപ്രവര്‍ത്തകനായ കെ.വി. ഹാരീസിന്റെയും തസ്‌നീമിന്റെയും മകനാണ്.












Click it and Unblock the Notifications